കാക്കനാട്: വൈഗ കൊലപാതകത്തിൽ പ്രതി സനു മോഹൻ ഉപയോഗിച്ച കാർ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയശേഷം മുട്ടാർ പുഴയിലേക്ക് കൊണ്ടുപോയതും പിന്നീട് കേരളം വിട്ടതും ഈ കാറിലാണ്. കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹൻ ഇത് വിറ്റിരുന്നു. സനുവുമൊത്ത് തെളിവെടുപ്പിന് കോയമ്പത്തൂരിലെത്തിയ സംഘമാണ് കാർ കണ്ടെത്തിയത്. കൂടെക്കൊണ്ടുപോയിരുന്ന പൊലീസ് ഡ്രൈവറാണ് കാർ തിരിെച്ചത്തിച്ചത്. വെള്ളിയാഴ്ച ഇത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
കോയമ്പത്തൂരിൽ സനു മോഹൻ പണയംെവച്ച വൈഗയുടെ സ്വർണവും കണ്ടത്തിയിട്ടുണ്ട്. കുട്ടിയുടെ കൈചെയിനും മോതിരവുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 45,000 രൂപക്കാണ് ഇത് പണയംവെച്ചതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് വ്യാഴാഴ്ച ഉച്ചക്കുശേഷം സേലത്തേക്ക് പോയി.
അവിടെ സനു താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തിയശേഷം ബംഗളൂരുവിലേക്ക് തിരിക്കാനാണ് തീരുമാനം. പിന്നീട് മുംബൈയിലേക്കും അവിടെനിന്ന് ഗോവയിലെ മുരുദേശ്വറിലേക്കും പോയി തെളിവെടുപ്പ് നടത്തിയ ശേഷമാകും സനുവിനെ കൊല്ലൂരിൽ എത്തിക്കുക. ഈ മാസം 29 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.