പയ്യോളി: എട്ടു ചെങ്കല്ലുകൾ ഒരുമിച്ചെടുത്ത് കൗതുകം സൃഷ്ടിക്കുകയാണ് നിർമാണ തൊഴിലാളികളും സുഹൃത്തുക്കളുമായ ശരത്തും സുബിനും.
നാട്ടിലെ നിർമാണപ്രവൃത്തികൾക്ക് സാധാരണ ഉപയോഗിക്കുന്ന വൻഭാരമുള്ള ചെങ്കല്ലുകളാണ് ഒന്നിനു മീതെ ഒന്നായി കൈകളിലും ശരീരത്തിലും താങ്ങി മിനിറ്റുകളോളം ഒരു കൂസലുമില്ലാതെ നിൽക്കുന്നത്.
ഒരു കല്ലിന് ഏതാണ്ട് 30 കിലോ തൂക്കം കണക്കാക്കിയാൽ രണ്ടര ക്വിൻറൽ ഭാരമാണ് ഒരേ സമയം വഹിക്കുന്നത്.
തൊഴിലിനിടയിൽ ഉച്ചക്കുള്ള വിശ്രമസമയത്ത് കീഴൂർ സ്വദേശിയായ ശരത്തും കീഴരിയൂർ സ്വദേശിയായ സുബിനും വെറുതെ നടത്തിയ പരീക്ഷണം പിന്നീട് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.