സർഫാസി നടപടികൾ നിയന്ത്രിക്കും -ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ നിയന്ത്രിക്കുമെന്ന് ധനമന്ത്രി. ബാങ്കുകളുമായും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ട്രഷറിയിൽ പ്രതിസന്ധിയില്ല. 13,000 കോടിയാണ് ഒരുമാസം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വാറ്റ് നികുതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 55,000 കച്ചവടക്കാരാണ് കുടിശ്ശിക വരുത്തിയത്. ഇവരിൽനിന്ന് 13,693 കോടി കിട്ടാനുണ്ട്. 6538 കോടിയുടെ കുടിശ്ശിക പിരിക്കാൻ കോടതി സ്റ്റേയുണ്ട്.

കഴിഞ്ഞവർഷം മാർച്ചുവരെ 682 കോടി ഒത്തുതീർപ്പായി. ഇനി 2313 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. നിലവിൽ 23,000 വ്യാപാരികൾക്കാണ് ആംനസ്റ്റി പ്രയോജനപ്പെടുക. ഭൂമിയുടെ ന്യായവില കാലാനുസൃതമായി വർധിപ്പിക്കുന്നത് മാറിമാറി വരുന്ന സർക്കാറുകൾ നടപ്പാക്കുന്ന പതിവ് പരിഷ്കരണം മാത്രമാണ്. വിവിധ പദ്ധതികൾക്കായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാര ഇടപാടുകളിൽ ന്യായവില ലഭിക്കാൻ ഇത് അനിവാര്യവുമാണ്. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭൂനികുതിയുടെ വർധന നാമമാത്രമാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Sarfasi will control the proceedings - Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.