കൊച്ചി: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായർ വയനാട്, എറണാകുളം ലോക് സഭ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകിയത് ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യത നിലനിൽക്കുേമ്പാഴായിരുന്നെന്ന് വിജയിച്ച സ്ഥാനാർഥികളായ രാഹുൽ ഗാന്ധിയും ഹൈബി ഇൗഡനും ഹൈകോടതിയിൽ. സാമ്പത്തിക തട്ടിപ്പുകേസിൽ പെരുമ്പാവൂർ കോടതി സരിതക്ക് മൂന്നുവർഷം തടവും പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
മറ്റൊരു സമാന കേസിൽ പത്തനംതിട്ട കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തിലേറെ തടവുശിക്ഷ ലഭിച്ചയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് ഇരുവരും നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. പത്രികകൾ തള്ളിയതിനെതിരായ സരിതയുടെ ഹരജിയിലാണ് ഇരുവരുടെയും വിശദീകരണം.
വയനാട്ടിലും എറണാകുളത്തും തള്ളിയെങ്കിലും അമേഠിയിൽ പത്രിക സ്വീകരിച്ചതായി ഹരജിയിൽ പറയുന്നു. തന്നെ കോടതി ശിക്ഷിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെയും ഹൈബിയുടെയും തെരഞ്ഞെടുപ്പ് നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം. എന്നാൽ, ശിക്ഷ റദ്ദാക്കിയിട്ടില്ല എന്നതിനാൽ ഹരജിക്കാരിയുടെ അയോഗ്യത നിലനിൽക്കുന്നുണ്ടെന്നാണ് രാഹുലിെൻറയും ഹൈബിയുടെയും വാദം. തെരഞ്ഞെടുപ്പ് ഹരജി സമർപ്പിച്ചതിലെ നടപടിക്രമങ്ങളിലും അപാകതയുള്ളതായി ഇരുവരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.