പിതൃതുല്യനെന്ന്​ പറയിച്ചത്​ ഉമ്മൻചാണ്ടി; പീഡിപ്പിച്ചത്​ പ്രത്യേക സംഘം അന്വേഷിക്കണം- സരിത

തിരുവനന്തപുരം: പിതൃതുല്യനെന്ന് തന്നെക്കൊണ്ട് പറയിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യാരെതാരു നടപടിയും കൈക്കൊണ്ടില്ലെന്നും ചൂണ്ടിക്കാട്ടി സോളാർ കേസ്​ പ്രതി സരിത എസ്​. നായർ മുഖ്യമന്ത്രിക്ക്​ വീണ്ടും കത്ത്​ കൈമാറി.  ത​​​െൻറ ഇഷ്​ടമില്ലാതെ ഭരണത്തിലിരുന്നവർ ശാരീരികമായലി ഉപയോഗിച്ചുവെന്നും നഗ്​ന ചിത്രം പ്രചരിപ്പിച്ചതിന്​ പിന്നിൽ എ.ഡി.ജി.പി എകെ. പത്മകുമാറാണെന്നും ഇക്കാര്യങ്ങളൊക്കെ പ്രു​ത്യേകസംഘത്തെ  നി​േയാഗിച്ച്​ അന്വേഷിക്കണമെന്നും സരിത കത്തിൽ ആവശ്യപ്പെടുന്നു. ഇൗ കത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക്​ ലോക്​നാഥ്​ ബെഹ്​റക്ക്​ കൈമാറി. കത്ത്​ പരിശോധിച്ചില്ലെന്നും പരിശോധനക്ക്​ ശേഷം നടപടിയെന്നും ഡി.ജി.പി വ്യക്​തമാക്കി. ഇൗ പരാതിയിൽ ധൃതിപിടിച്ച അന്വേഷണമുണ്ടാകില്ലെന്ന സൂചനയാണ്​ ലഭിക്കുന്നതും. പ്രത്യേക സംഘം രൂപവൽകരിച്ചശേഷമാകും ഇൗ കത്തിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കുക. 

വളരെ രൂക്ഷമായ പല ആരോപണങ്ങളുമാണ്​ സരിതയുടെ പുതിയ കത്തിലുള്ളത്​. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സോളാര്‍ കേസിലെ വിധിയില്‍ പരാമര്‍ശിച്ച ഹൈകോടതി മുന്‍  ജസ്​റ്റിസ്​ കെമാല്‍ പാഷ ടീം സോളാറി​​​െൻറ ഉപഭോക്താവായിരുന്നു. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന ആരോപണവും പുതിയ കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്​. .നേരത്തെ മാധ്യമങ്ങൾക്ക്​ മുമ്പിൽ പറഞ്ഞതിലും കൂടുതലായി മറ്റ്​ പല കാര്യങ്ങളും സരിത കത്തിൽ ചൂണ്ടിക്കാട്ടുന്നു. ​േസാളാർ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മുൻ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ നേരിൽ കണ്ടപ്പോള്‍ വലിയ മാനസിക ആഘാതമുണ്ടാക്കുന്ന അനുഭവമാണുണ്ടായതെന്ന്​ കത്തിൽ സരിത പറയുന്നു. ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതി​​​െൻറ അടിസ്​ഥാനത്തിലാണ്​ മാധ്യമങ്ങൾക്ക്​ മുന്നിൽ പിതൃതുല്യൻ എന്ന്​ അദ്ദേഹത്തെ വിശേഷിപ്പിച്ചത്​. രക്ഷിക്കേണ്ടയാള്‍ തന്നെ ചൂഷണം ചെയ്തപ്പോള്‍ ആരോടും പറയാന്‍ കഴിയാത്ത അവസ്ഥയായി. എം.എൻ.ആര്‍.ഇ, അ​െനര്‍ട്ട് എന്നിവയുടെ ലൈസന്‍സും അംഗീകാരവും കമ്പനിക്ക്​ നേടിക്കൊടുക്കാന്‍ ഏഴുകോടി രൂപ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്നും കത്തിൽ പറയുന്നു. 

ബിജുരാധാകൃഷ്​ണനുമായി ബന്ധമുള്ളവരുമായി ചേര്‍ന്ന് പണത്തി​​​െൻറ കാര്യത്തില്‍ സമവായത്തിന് ശ്രമിച്ചതി​​​െൻറ  ഫലമായി ഒരുകോടി പത്തുലക്ഷം രൂപ ഡല്‍ഹിയില്‍ എത്തിച്ചുകൊടുത്തു. തോമസ് കുരുവിള വഴി 30 ലക്ഷം തിരുവനന്തപുരത്ത് നല്‍കി. ഈ പണം നേടിയത് ഉമ്മന്‍ചാണ്ടിയാണ്. പണം ഉപയോഗിച്ച ഉമ്മന്‍ചാണ്ടി പ്രതിയായില്ല. സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതി ആകുമെന്നതിനാല്‍ പൊലീസും ജുഡീഷ്യറിയും ഒത്തുകളിക്കുകയായിരുന്നു. ബിജുരാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതാണ് കമ്പനിയുടെ കാര്യത്തില്‍ തനിക്ക് വിനയായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സി​​​െൻറ ഉപഭോക്താക്കളില്‍ നിന്നും മെഗാ പവര്‍ പ്രോജക്ടുകളുടെ ഇന്‍വെസ്റ്റ്മ​​െൻറിൽ  നിന്നുമുള്ള മൂന്നുകോടി രൂപ ശാലു മേനോ​​​െൻറ  സ്വകാര്യആവശ്യങ്ങള്‍ക്കും വീടുപണിക്കും ഉപയോഗിച്ചു. ഇതില്‍ നിന്ന് നല്ലൊരു തുക മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ നേടി.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ. ഹേമചന്ദ്രനോട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ചൂഷണം ചെയ്തെന്ന് പറഞ്ഞെങ്കിലും അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എ.ഡി.ജി.പി പത്മകുമാറി​​​െൻറ സഹായത്തോടെയാണ് ലാപ്ടോപ്പിലെ ത​​​െൻറ  നഗ്​നവീഡിയോ പ്രചരിപ്പിച്ചത്.പിന്നീട് ഉമ്മന്‍ചാണ്ടി നേരിട്ടും ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ വഴിയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. തങ്ങള്‍ നിശ്ചയിച്ച സോളാര്‍ കമീഷനുമായി സഹകരിക്കേണ്ടതില്ലെന്നും കമീഷനെതിരെ കോടതിയെ സമീപിക്കാനും പറഞ്ഞത് കോൺഗ്രസ്​ നേതാവ്​ തമ്പാനൂര്‍ രവിയാണ്. സരിതയ്ക്ക് ക്രെഡിബിലിറ്റിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞ ജസ്​റ്റിസ്​ കെമാല്‍ പാഷ ടീം സോളാറി​​​െൻറ ഉപഭോക്താവെന്ന നിലയില്‍ തനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നയാളാണ്. വിശ്വാസ്യത തെളിയിക്കാന്‍ ഒരു അന്വേഷണം പോലും നടത്തിയില്ല. മറ്റ് പ്രോജക്ടിനും പണത്തിനും വേണ്ടി താന്‍ ആര്‍ക്കും വഴങ്ങിയിട്ടില്ല.

സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര്‍ ശാരീരികമായി ഉപയോഗിച്ചത്. ഒടുവില്‍ താന്‍മാത്രം ബലിയാടാകുന്ന സാഹചര്യത്തിലാണ് കത്തെഴുതിയത്. പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നുമാണ്​  കത്തില്‍ സരിത മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുള്ളത്​.  കത്തിലെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുസംഘടനയായ ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയനും  മുഖ്യമന്ത്രിയെ കണ്ട് കത്ത് നല്‍കിയിട്ടുണ്ട്​. 

 

Tags:    
News Summary - Saritha S Nair Sent Complaint to CM Pinarayi Against Former Investigative Team-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.