പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കണമെന്ന് ശശി തരൂർ

തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം.പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്. കോവിഡിനും വർഗീയതക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് തീർച്ചയായും പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

കോൺഗ്രസിലെ തന്‍റെ പല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് നിരാശാജനകമായ ദിവസമാണെന്നും ശശി തരൂർ പറഞ്ഞു. നിങ്ങൾ ഒരു നല്ല പോരാട്ടം കാഴ്ചവെച്ചു. കോൺഗ്രസിൽ നിന്ന് താൻ കണ്ട ഊർജ്ജവും പ്രതിബദ്ധതയും പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയാണ്. പരാജയത്തിൽ നിരാശപ്പെടരുത്. പാർട്ടിയെ പുതുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശശി തരൂർ പറഞ്ഞു.


Tags:    
News Summary - Sasi Tharoor congratulates Pinarayi vijayan in his victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.