സുനന്ദ പുഷ്ക്കർ ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂർ

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിലാണ് ഉറച്ചുനില്‍ക്കുന്നതെന്ന് തരൂരിന് വേണ്ടി കേസ് വാദിക്കുന്ന അഡ്വ. വികാസ് പഹ്വ ഡൽഹി ഹൈകോടതിയിൽ പറഞ്ഞു.

'അവരുടെ മകനും ബന്ധുക്കളും പറയുന്നത് സുനന്ദ സ്‌ട്രോംഗ് ആയിട്ടുള്ള വ്യക്തിയായിരുന്നു, ആത്മഹത്യ ചെയ്യില്ല എന്നാണ്. അങ്ങനെയെങ്കില്‍ ശശി തരൂരിന്‍റെ പേരിൽ ആത്മഹത്യാപ്രേരണ കുറ്റം എങ്ങനെ നിലനില്‍ക്കും', എന്നായിരുന്നു പഹ്വയുടെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും പഹ്വ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ 9ന് പരിഗണിക്കും.

ശശി തരൂരിനെതിരെ സ്ത്രീധനത്തിനായി ആക്രമിക്കല്‍, അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച ഒരു സാക്ഷി പോലും ഈ കേസില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയുടെ മരണം ആകസ്മിക മരണമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സുനന്ദയുടെ മരണം ആകസ്മികമായി കണക്കാക്കണമെന്നും പഹ്വ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Tags:    
News Summary - Sasi Tharoor says Sunanda Pushkar will not commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.