തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂർ. നേരത്തേ റിപബ്ലിക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക്് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിനാഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് ശശരി തരൂർ ട്വിറ്ററിൽ എഴുതിയത്.
"കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയും നിലവിൽ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നമ്മൾക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങൾ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും " - ശശി തരൂർ എഴുതി.
Now that @BorisJohnson's visit to India this month has been cancelled due to the #COVIDSecondWave, & we don't have a Chief Guest on #RepublicDay, why not go one step farther & cancel the festivities altogether? Getting crowds to cheer the parade as usual would be irresponsible.
— Shashi Tharoor (@ShashiTharoor) January 5, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.