നെടുമ്പാശ്ശേരി: ഞായറാഴ്ച രാവിലെ എത്തേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം രാത്രിയായിട്ടും എത്താതിരുന്നതിനെ തുടർന്ന് യാത്രക്കാരെ സ്വീകരിക്കാനെത്തിയവർ പ്രകോപിതരായി. തുടർന്ന് ഇവർ ഏറെനേരം വിമാനത്താവള ടെർമിനൽ പരിസരത്ത് കുത്തിയിരുന്നു. ഞായറാഴ്ച രാവിലെ 11ന് റിയാദിൽ നിന്നുമെത്തി 12.50ന് തിരിച്ചുപോകേണ്ട വിമാനമാണ് രാത്രിയായിട്ടും എത്താതിരുന്നത്. റിയാദിലേക്ക് പോകേണ്ട 130 യാത്രക്കാരെ ബഹളംെവച്ചതിനെ തുടർന്ന് വൈകീട്ട് അഞ്ചിന് മറ്റൊരു വിമാനത്തിൽ യാത്രയാക്കി.
റിയാദിൽനിന്ന് വിമാനം ഉടൻ പുറപ്പെടുമെന്ന് യാത്രക്കാരോട് വിമാനക്കമ്പനി അധികൃതർ ആവർത്തിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവരെ രാവിലെ സ്വീകരിക്കാനെത്തിയവർ മടങ്ങി പ്പോകാതെ രാത്രി 8.30വരെ കാത്തുനിന്നു.പിന്നീട് ഇവർ പ്രകോപിതരായപ്പോൾ മാത്രമാണ് എയർഹോസ്റ്റസുമാരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുളളതിനാൽ വിമാനം തിങ്കളാഴ്ച രാവിലെ മാത്രമേ നെടുമ്പാശ്ശേരിയിൽ എത്തുകയുളളൂവെന്ന് വെളിപ്പെടുത്തിയത്. വിമാനം എത്തില്ലെന്ന് അറിയാമായിരുന്നിട്ടും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. പിന്നീട് എയ്ഡ്പോസ്റ്റിലെ പൊലീസുകാരെത്തി യാത്രക്കാരുടെ ബന്ധുക്കളെ അനുനയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.