സൗദിയിൽ മലയാളി ഫ്ലാറ്റിൽ മരിച്ച നിലയിൽ

 റിയാദ്: മലയാളിയെ റിയാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി റോമി (32)യുടെ മൃതശരീര   മാണ് ചൊവ്വാഴ്​ച റിയാദ്​ ശുമൈസിയിൽ ഫ്ലാറ്റിലെ കുളിമുറിയിൽ കണ്ടെത്തിയത്​. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം രണ്ടാഴ്​ച മുമ്പ്​ നാട്ടിൽ പോയതിനാൽ ഫ്ലാറ്റിൽ ഒറ്റ​ക്കായിരുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറാണ്​. സമയം വൈകിയിട്ടും ജോലിക്ക്​ എത്താത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ ഫ്ലാറ്റിൽ അന്വേഷിച്ചെത്തിയപ്പോഴാണ്​ മൃതദേഹം കണ്ടത്​. പൊലീസ്​ എത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക്​ മാറ്റി. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ കരുതുന്നു. റിയാദ്​ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിൽ സ്​റ്റാഫ്​ നഴ്​സായ ഭാര്യ സിനിയും അഞ്ചുവയസുള്ള മകനും അവധി പ്രമാണിച്ചാണ്​ രണ്ടാഴ്​ച മുമ്പാണ്​​ നാട്ടിൽ പോയത്​. വ്യാഴാഴ്​ച റോമിയും നാട്ടിൽ പോകാനിരുന്നതാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചു.
Tags:    
News Summary - Saudi keralite death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.