തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസിലെ എട്ട് യൂണിയൻ നേതാക ്കളുടെ ജാമ്യ ഹരജി ജില്ലാ കോടതി തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബുവിേൻറതാണ് ഉത്തരവ്.
തൈക്കാട ് ഏരിയ കമ്മറ്റി സെക്രട്ടറി അശോക്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാൽ എൻ.ജി.ഒ നേതാവ് പി.കെ.വിനുകുമാർ,തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അനിൽ കുമാർ,സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു,യൂണിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീ വത്സൻ,സുരേഷ് കുമാർ എന്നിവരുടെ ജാമ്യ ഹരജിയാണ് കോടതി നിരസിച്ചത്.
സർക്കാർ ജീവനക്കാരായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് പ്രതികൾ കോടതിയെ അറിയിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.പ്രോസിക്യൂഷൻ ശക്തമായി ജാമ്യ അപേക്ഷകളെ എതിർത്തിരുന്നു.
ദേശിയ പണിമുടക്ക് ദിവസം രാവിലെ 10.15 യോടെ എസ്.ബി.ഐ മെയിൻ ട്രെഷറി ശാഖ ആക്രമിച്ച ഒന്നര ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് ഇവർക്കെതിരായുള്ള കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.