എസ്.സി- എസ്.ടി ഇ-ഗ്രാന്റ് നൽകാത്തത് വിവേചനവും ജാതീയമായ അവഗണനയുമാണെന്ന് എം. ഗീതാനന്ദൻ

തിരുവനന്തപുരം : ദലിത്-ആദിവാസി വിദ്യാർഥികളുടെ ഗ്രാന്റുകൾ നൽകുന്നതിൽ വിവേചനവും ജാതീയമായ അവഗണനയും അവസാനിപ്പിക്കണമെന്ന് ഗോത്ര മഹാ സഭ നേതാവ് എം. ഗീതാനന്ദൻ. ആദിശക്തി സമ്മർ സ്കൂൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതച്ചെലവുകളും പഠനച്ചെലവുകളും ഏറെ വർധിച്ചിരിക്കുന്ന കാലഘട്ടത്തിൽ എസ്.സി- എസ്.ടി വിഭാഗത്തിലെ ഹോസ്റ്റൽ വിദ്യാർഥിക്ക് പ്രതി മാസം നൽകുന്നത് 3000 രൂപയും (എസ്.സി), 3500 (എസ്.ടി.)രൂപയുമാണ്. സ്വകാര്യ ഹോസ്റ്റലിൽ താമസിക്കാൻ നിർബന്ധിതമാകുന്ന ഒരു എസ്.സി. വിദ്യാർഥിക്കാകട്ടെ 1500 രൂപ മാത്രമാണ് നൽകുന്നത്. പോക്കറ്റ് മണിയായി നൽകുന്നത് 200 രൂപയും, ഈ തുകതന്നെ ഒരു വിദ്യാഭ്യാസ വർഷം കഴിഞ്ഞാലും നൽകാറില്ല. ഗ്രാന്റ് സമയബന്ധിതമായി നൽകാതെ സർക്കാർ പട്ടിക വിഭാഗത്തിലസെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം തടയുകയാണെന്ന് അദ്ദേഹം പറഞ്ഞു.



 ആദിവാസി പണിയ വിഭാഗത്തിൽ നിന്നും ആദ്യമായി എം.ബി.എ. പാസ്സായ മണികണ്ഠൻസി, അധ്യക്ഷത വഹിച്ചു. രേഷ്മ.കെ.ആർ. (ബി.എഡ് വിദ്യാർഥിനി), സി.എസ്.മുരളി, ജനാർദ്ദനൻ,പി,ജി, പി.വെള്ളി (അട്ടപ്പാടി), സുരേഷ് കക്കാട് (പി.ഇ.എം.എസ്), സി.ജെ തങ്കച്ചൻ, സതീശീ ദ്രാവിഡ് (എം.എസ്.ഡബ്ള്യു), അഭിലാഷ് (എം.ജി.യൂനിവേഴ്സിറ്റി), രാഹുൽ.എം.ജെ. (എൽ.എൽ.ബി.സ്റ്റുഡന്റ് ), രമേശൻ കൊയാലിച്ചും, സുനി, പ്രഭാകരൻ, മേരി ലിഡിയ തുടങ്ങിയവർ സംസാരിച്ചു. മുരുകേശൻ അട്ടപ്പാടിയുടെ നേതൃത്വത്തിൽ ഗോത്ര ഗാനവും ആലപിച്ചു.


 ഹോസ്റ്റൽ ഗ്രാന്റകളും മറ്റ് അലവൻസുകളും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരള ത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രതിഷേധ പരിപാടിയുമായി വിദ്യാർഥികൾ നഗരത്തിലെത്തിയത്.

Tags:    
News Summary - SC-ST E-Grant: Discrimination and Caste Neglect M.Geethanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.