പി.വി.സി മേധാവിയായ കേന്ദ്ര സർവകലാശാല പഠനവകുപ്പിൽ എസ്.സി, എസ്.ടി സംവരണം അട്ടിമറിച്ചു

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ പ്രൊ വൈസ് ചാൻസലർ േമധാവിയായ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിൽ ഗ വേഷണത്തിന് എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റ് ജനറൽ വിഭാഗത്തിന് മറിച്ചുനൽകി. എസ്.എസ്, എസ്.ടി വിഭാഗത്ത ിൽപെട്ടവർ ഇൻറർവ്യൂവിന് ഉണ്ടായിരുന്നിട്ടും സീറ്റ് നിഷേധിച്ചുവെന്നാണ് ആരോപണം.

പി.വി.സി ഡോ. കെ. ജയപ്രസാദ് വകുപ്പു മേധാവിയായ ഇൻറർ നാഷണൽ റിലേഷൻസിൽ എസ്.സി, എസ്.ടി വിഭാഗത്തിന് അർഹതപ്പെട്ട എട്ടുസീറ്റിൽ അഞ്ചും ജനറൽ-ഒ.ബി.സി വിഭാഗങ്ങൾക്ക് നൽകി. അപേക്ഷകരായ എസ്.ടി വിഭാഗക്കാരുടെ പരാതിയെ തുടർന്ന് സംവരണ പ്രക്ഷോഭ സമിതി കൺവീനറായ ഒ.പി. രവീന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് സംവരണം അട്ടിമറിച്ചത് വ്യക്തമായത്.

2019 ജൂെലെ 31നാണ് കേരള കേന്ദ്ര സർവകലാശാലയിൽ ഡോക്ടറൽ റിസർച്ചിനായി 21 വകുപ്പുകളിലേക്ക് വിജ്ഞാപനം ഇറക്കിയത്. 21 വകുപ്പുകളിലായി 170 സീറ്റാണുണ്ടായിരുന്നത്. വിജ്ഞാപനത്തിൽ 21 വകുപ്പുകളിലെയും സംവരണ സീറ്റുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 17ന് ഇൻറർവ്യൂ നടത്തി ഫലം പ്രസിദ്ധീകരിച്ചപ്പോൾ സംവരണം മറച്ചുവെക്കാൻ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുെട പേരിനു നേെര 'സെലക്ടഡ്' എന്ന് മാത്രം സൂചിപ്പിച്ചു.

ഇൻറർനാഷണൽ റിലേഷൻസിൽ നാല് ജനറൽ സീറ്റ് ഉണ്ടായിരുന്നപ്പോൾ ഏഴുപേർക്കാണ് പ്രവേശനം നൽകിയത്. ഒരു ഒ.ബി.സി സീറ്റ് ഉണ്ടായിരുന്നിടത്ത് മൂന്നുപേർക്ക് പ്രവേശനം നൽകി. നാല് എസ്.സി സംവരണ സീറ്റ് ഉണ്ടായിരുന്നിട്ടും ഒരാൾക്ക് മാത്രമാണ് അവസരം നൽകിയത്. നാല് എസ്.ടി സീറ്റിൽ രണ്ടു പേർക്ക് മാത്രം പ്രവേശനം നൽകി. സംഘ്പരിവാർ ശിപാർശകൾ അംഗീകരിച്ചു നൽകുന്നതിനാണ് സംവരണം അട്ടിമറിച്ചതെന്ന് ആക്ഷേപമുണ്ട്.

പ്രൊ വൈസ് ചാൻസലർ വകുപ്പുമേധാവിയുടെ ചുമതല വഹിക്കുന്ന ഏക സർവകലാശാലയാണ് ഇത്. ഇദ്ദേഹത്തി​​​​െൻറ കീഴിൽ ബി.ജെ.പി ശിപാർശ നടപ്പാക്കാൻ സംവരണ സമുദായങ്ങളുടെ സീറ്റ് പിടിച്ചെടുക്കുകയാണെന്നാണ് ആക്ഷേപം. ഇംഗ്ലീഷ് വിഭാഗത്തിൽ വിദ്യാർഥികളുടെ സംവരണം അട്ടിമറിച്ചത് ചോദ്യംചെയ്ത അധ്യാപകനെ ഈയിടെ സസ്‌പെൻഡ് ചെയ്തിരുന്നു. ദലിത് വിരുദ്ധനായി മുദ്രകുത്തി പ്രൊ വൈസ് ചാൻസലറുടെ സംവരണ അട്ടിമറി പൂഴ്ത്തിെവക്കാനാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്ന് പരക്കെ ആരോപണമുണ്ട്.

ഇത്രയും വലിയ സംവരണ അട്ടിമറി നടന്നിട്ടും വിദ്യാർഥിയായിരുന്ന അവള രാമുവിനെ പുറത്താക്കിയിട്ടും വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് സംശയാസ്പദമാണെന്ന് പല വിദ്യാർഥികളും പറയുന്നു.

Latest Video:

Full View
Tags:    
News Summary - sc st reservation overturn in kerala central university -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.