തിരുവനന്തപുരം: കോടികളുടെ മണൽ കടത്ത് കേസിൽ സിഡ്‍കോ മുൻ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ആറു മാസം മുമ്പ് സര്‍ക്കാറിനെ സമീപിച്ചിരുന്നു. തിരുവനന ്തപുരം മേനംകുളത്ത് ടെലികോം സിറ്റിയുടെ ഭൂമിയില്‍ അനധികൃത മണലെടുപ്പ് നടത്തി വൻ അഴിമതി നടത്തിയെന്നാണ് കേസ്. സജി ബഷീർ ഉള്‍പ്പെടെ ആറുപേരാണ് പ്രതിപ്പട്ടികയിൽ. സിഡ്‍കോ ഡെപ്യൂട്ടി മാനേജർ അജിത്കുമാറിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഈ മാസം 19നാണ് വ്യവസായ വകുപ്പ് പ്രോസിക്യൂഷന്‍ അനുമതി വിജിലന്‍സിനു നല്‍കിയത്. ഇനി വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
2010 സെപ്റ്റംബർ മുതല്‍ 2012 വരെ കാലയളവില്‍ മേനംകുളത്തെ 27 ഏക്കർ ഭൂമിയിൽനിന്ന് വെള്ള മണല്‍ മാറ്റി അവിടെ 30 ശതമാനത്തോളം ചെമ്മണ്ണ് നിക്ഷേപിച്ച് ടെലികോം സിറ്റി സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിന് കരാര്‍ നല്‍കിയതിൽ ക്രമക്കേട് നടന്നെന്നാണ് കേസ്. മണല്‍ നീക്കം ചെയ്യാന്‍ കരാര്‍ ലഭിച്ച സിഡ്‌കോ, അനുമതി ലഭിച്ചതിനെക്കാള്‍ അധികമായി കോടിക്കണക്കിന് രൂപയുടെ മണല്‍ പ്രദേശത്തുനിന്നും അനധികൃതമായി ഖനനം ചെയ്തെന്നും 30 ശതമാനം ചെമ്മണ്ണ് നിറക്കേണ്ട സ്ഥാനത്ത് 11 ശതമാനം ചെമ്മണ്ണ് മാത്രമാണ് നിറച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഡല്‍ഹി കേന്ദ്രമായ മെ.സോം പ്രോജക്ടസ് പ്രൈവറ്റ് ലിമിറ്റഡുമായി 11,31,31,786 രൂപയുടെ കരാറിലാണ് സിഡ്കോ ഒപ്പുവെച്ചത്. എന്നാൽ, ഇതിൽ 5,19,15,278 കോടിയുടെ ക്രമക്കേടാണ് നടന്നതെന്നും ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‍കോ എം.ഡിയായിരുന്ന സജി ബഷീറാണെന്നുമാണ് വിജിലൻസ് കുറ്റപത്രം. സജി ബഷീറിനും അജിത് കുമാറിനും പുറമേ മെ.സോം പ്രോജക്ടസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ട് ബോർഡ് അംഗം സഞ്ജയ് ഗോയൽ, കമ്പനിയുടെ സ്പെഷൽ പവർ ഓഫ് അറ്റോണി നവനേന്ദ്ര ഗാർഗ്, മുഹമ്മദ് സാദിഖ് ഹുസൈൻ, നൂഹുഖാൻ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.