തിരുവനന്തപുരം: പട്ടികജാതി ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപ ചെലവഴിച്ചപ്പോൾ ജോലി ലഭിച്ചത് നാലുപേർക്ക്. നൈപുണ്യ പരിശീലന പദ്ധതിക്ക് അനുവദിച്ച ഫണ്ടാണ് പട്ടികജാതി ഡയറക്ടറേറ്റ് ഇത്തരത്തിൽ ചെലവഴിച്ചത്. കോഴിക്കോട്ടെ പി.ആർ.ടി.സി എന്ന സ്ഥാപനത്തിനാണ് നൈപുണ്യപരിശീലനപദ്ധതിക്ക് ഡയറക്ടറേറ്റ് രണ്ടരക്കോടി നൽകിയത്. പദ്ധതിയിലൂടെ സൈന്യത്തിലും പൊലീസിലും രണ്ടുപേർക്ക് വീതം െപ്ലയ്സ്മെൻറ് ലഭിെച്ചന്നാണ് ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.
നാല് പേർക്ക് സർക്കാർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി നിയമനവും ലഭിച്ചതായി പി.ആർ.ടി.സി ഡയറക്ടറേറ്റിനെ അറിയിച്ചു.ദലിത്സംഘടനാപ്രവർത്തകനായ പന്തളം രാജേന്ദ്രൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയിട്ട് ആദ്യം വിവരം നൽകിയില്ല. ഒടുവിൽ അപ്പീൽ നൽകിയപ്പോഴാണ് മറുപടി ലഭിച്ചത്. 2013-14 സാമ്പത്തികവർഷം മുതലാണ് പി.ആർ.ടി.സിക്ക് പട്ടികജാതി ഫണ്ട് അനുവദിച്ചുതുടങ്ങിയത്.
നൈപുണ്യപരിശീലനം നൽകുന്നതിന് 2013-14ൽ 13.50 ലക്ഷവും 2014-15ൽ 1.62 കോടി രൂപയും നൽകി. യു.ഡി.എഫ് ഭരണകാലത്ത് ഉന്നതെൻറ സ്വാധീനത്താലാണ് ഈ ഫണ്ട് ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. പട്ടികജാതി ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരും ഒത്താശ നൽകി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വീണ്ടും ഡയറക്ടറേറ്റിനെ സമീപിച്ചു. അങ്ങനെ 2017-18ൽ 75 ലക്ഷം അനുവദിച്ചു.
അതുപോലെ കോഴിക്കോട്ടുള്ള ഹോം നഴ്സിങ് ആൻഡ് ഹെൽത്ത് കെയർ (എച്ച്.എൻ.ടി.സി) എന്ന സ്ഥാപനത്തിനും ഹോം നഴ്സിങ് പരിശീലനത്തിന് തുക അനുവദിച്ചിട്ടുണ്ട്. 2017-18 സാമ്പത്തികവർഷത്തിൽ ഇവർക്ക് 37.50 ലക്ഷം അനുവദിച്ചു.
2019-20 സാമ്പത്തികവർഷത്തിൽ 9.27 ലക്ഷവും നൽകി. ആകെ 46.87 ലക്ഷമാണ് ഇവർക്ക് ലഭിച്ചത്. ഈ സ്ഥാപനങ്ങൾ സമർപ്പിച്ച പ്രപ്പോസലുകളുടെ അടിസ്ഥാനത്തിൽ വകുപ്പുതല വർക്കിങ് ഗ്രൂപ്പിൽ ചർച്ച ചെയ്ത ശേഷമാണ് തുക അനുവദിച്ചതെന്നാണ് ഡയറക്ടറേറ്റ് നൽകുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.