പട്ടിക വിഭാഗക്കാരെ 'ഹരിജൻ' എന്ന് വിളിക്കരുതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂഞ്ഞോൾ ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമ്മാണത്തെ കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന വാക്ക് പി. ബാലചന്ദ്രന്‍ ഉപയോഗിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ലെന്നും എല്ലാവരും ഇനിയും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

2017 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. ഔദ്യോഗിക രേഖകളില്‍ 'ദലിത്', 'ഹരിജന്‍' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് കേരള വിവര സാങ്കേതിക വകുപ്പാണ് ഉത്തരവിട്ടത്.

Tags:    
News Summary - Scheduled Castes should not be called 'Harijans' - says minister K Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.