സംസ്ഥാന സ്കൂൾ കലോത്സവം വയനാട്ടിൽ നടത്താത്തത് എന്തുകൊണ്ട്?

ക​ൽ​പ​റ്റ: ജില്ലകൾ മുഴുവൻ ഊഴമിട്ട് സഞ്ചരിക്കുമ്പോഴും സംസ്ഥാന സ്കൂൾ കലോത്സവവും കായികമേളയുമൊക്കെ ചുരം കയറിയെത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത്? ചരിത്രത്തിൽ ഇന്നേവരെ ഒരുതവണ പോലും വയനാട്ടിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്നിട്ടില്ല. സംസ്ഥാന സ്കൂൾ കായികമേളയുടെ കാര്യവും അതുതന്നെ. വയനാടിനൊപ്പം പിന്നാക്ക ജില്ലകളെന്ന് വിലയിരുത്തപ്പെടു​മ്പോഴും കാസർകോടിനും ഇടുക്കിക്കുമൊക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കൽപറ്റയേക്കാൾ  സൗകര്യം കുറഞ്ഞ നഗരങ്ങൾ പലകുറി മേളക്ക് ആതിഥ്യം വഹിച്ചപ്പോഴും വയനാടിനോടുള്ള അവഗണന പതിറ്റാണ്ടുകളായി തുടരുക തന്നെയാണ്.

ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് തങ്ങളോട് എ​ന്നും അ​വ​ഗ​ണ​ന​യാ​ണെ​ന്ന വയനാടിന്റെ പ​രി​ഭ​വ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അതിൽ ഏറെ കഴമ്പുണ്ടുതാനും. ജി​ല്ല രൂ​പ​വ​ത്ക​രി​ച്ച് അ​ര​പ​തി​റ്റാ​ണ്ടാ​വാ​റാ​യെ​ങ്കി​ലും എല്ലാ മേഖലയിമുള്ള ‘അ​യി​ത്ത’​ത്തി​ന് ഇ​ന്നും കു​റ​വൊ​ന്നു​മി​ല്ല. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ, കാ​യി​ക മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പ് കാ​ര്യ​ത്തി​ലും അതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെയെന്നാണ് വയനാട്ടുകാരുടെ .ചോദ്യം.

ജില്ലയിൽ സൗകര്യം കുറവാണെന്ന ‘കുറ്റം’ ചാർത്തിയാണ് പണ്ട് വയനാടിനെ സ്ഥിരമായി മാറ്റിനിർത്തിയിരുന്നത്. ഇ​ന്നു​വ​രെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മോ കാ​യി​ക​മേ​ള​യോ ചു​രം ക​യ​റി എ​ത്താത്തതിനു പറഞ്ഞ ന്യായം അതായിരുന്നു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള മേ​ള പോ​ലും ഒ​റ്റ​ത്ത​വ​ണ​യാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ​ത്. മു​ൻകാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ടു​ത്ത കാ​ല​ത്താ​യി ജി​ല്ല​ക്ക് സം​സ്ഥാ​ന മേ​ള​ക​ൾ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നുണ്ട്. 

എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​വി​ധ സ്കൂ​ൾ മേ​ള​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​വും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​ന്നി​ൽ​പോ​ലും വ​യ​നാ​ട് ഇ​ടം നേ​ടി​യി​ല്ല. ഒ​രു​ത​വ​ണ സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം വ​യ​നാ​ട്ടി​ൽ ന​ട​ത്തി​യ​പ്പോ​ൾ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

നി​ല​വി​ൽ ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക മേ​ള ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​യ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ത്‌​ല​റ്റി​ക്‌​സും ഗെ​യിം​സും ഒ​രു​മി​ച്ച്‌ ന​ട​ത്തി​യാ​ലും മീ​ന​ങ്ങാ​ടി കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. ജി​ല്ല ആ​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വ​ലി​യ ഗ്രൗ​ണ്ടും സ്റ്റേ​ജു​മു​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള എ​സ്.​കെ.​എം.​ജെ സ്കൂ​ൾ അ​ട​ക്കം നി​ര​വ​ധി സ്കൂ​ളു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ഫീഷ്യ​ൽ​സി​നും താ​മ​സി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​പ്പോ​ൾ നി​ര​വ​ധി​യാ​ണ്. എ​ന്നി​ട്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കാ​യി​ക​മേ​ള​യോ ക​ലോ​ത്സ​വ​മോ ന​ട​ത്താ​ൻ വ​യ​നാ​ട് ജി​ല്ല​യെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ജി​ല്ല​യി​ലെ എം.​എ​ൽ.​എ​മാ​ർ റി​സ്ക് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. മേ​ള​ക​ൾ​ക്ക് വ​യ​നാ​ടി​നെ പ​രി​ഗ​ണി​ക്കാ​തെ പോ​കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ വ​യ​നാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ്. ക​ഴി​വി​ല്ലാ​ത്ത അ​ധ്യാ​പ​ക​രെ വ​യ​നാ​ട്ടി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​ണി​ഷ്​​മെ​ന്റ് ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

സ്കൂ​ൾ മേ​ള​ക​ൾ വ​യ​നാ​ട്ടി​ൽ ന​ട​ത്താ​ൻ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്നും മേ​ള​ക​ളെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

Tags:    
News Summary - School arts festival and sports fair- Wayanad is always considered as untouchable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.