തൃശൂർ: ജില്ലയിൽ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ബി.ജെ.പി ഓഫിസ് കെട്ടിടത്തിൽ. പഴയനടക്കാവിൽ ബി.ജെ.പി ജില്ല ആസ്ഥാനമന്ദിരമായ ദീനദയാൽ സ്മൃതി മന്ദിരത്തിലെ താഴത്തെ നിലയിലാണ് പാഠപുസ്തക വിതരണം. കഴിഞ്ഞ മാസം നടക്കേണ്ട തായിരുെന്നങ്കിലും ലോക്ഡൗൺ മൂലം നീട്ടിവെച്ചതാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് പ ാഠപുസ്തകങ്ങളുടെ വിതരണം നടത്താൻ കലക്ടർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
വിവാദമാകുന്നത് ബി.ജെ.പി ഓഫിസ് കെട്ടിടത്തിൽ സർക്കാറിെൻറ പാഠപുസ്തക വിതരണം നടത്തുന്നതാണ്. ജില്ല ബുക്ക് ഡിപ്പോ ഉൾപ്പെടുന്ന കെട്ടിടം നവീകരണത്തിനായി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കണ്ടെത്തിയ സ്ഥലമാണ് ഇതെന്ന് പറയുന്നു.
എന്നാൽ സർക്കാർ, അർധ സർക്കാർ നിയന്ത്രണത്തിലും സന്നദ്ധ സംഘടനകളുടെയും സ്വകാര്യ മേഖലയിലുള്ളതുമായ സൗകര്യപ്രദമായ സ്ഥലങ്ങൾ സൗജന്യമായി ലഭിക്കുമെന്നിരിക്കെ ഒരു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടം എടുത്തതിനെതിരെയാണ് പ്രതിഷേധമുയർന്നത്.
കെ.എസ്.യു എതിർപ്പുമായി രംഗത്തെത്തി കഴിഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് വിതരണം. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ വിതരണം സുഗമമാക്കാൻ ക്ലാസുകൾക്ക് വ്യത്യസ്ത ദിവസങ്ങൾ അനുവദിച്ചാണ് വിതരണത്തിന് തീരുമാനിച്ചിട്ടുള്ളത്.
ഒമ്പത്, 10 - തിങ്കൾ, എട്ട്, 12- ചൊവ്വാഴ്ച, ആറ്, ഏഴ്- ബുധനാഴ്ച, നാല്, അഞ്ച്-വ്യാഴാഴ്ച, രണ്ട്, മൂന്ന്-വെള്ളിയാഴ്ച എന്നിങ്ങനെയാണ് ക്ലാസുകൾക്കായി തരംതിരിച്ചിരിക്കുന്നത്. വാങ്ങാനെത്തുന്നവരുടെ എണ്ണം അധികമായാൽ ടോക്കൺ നൽകിയാവും വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.