ആലപ്പുഴയിൽ കുട്ടികളുമായി പോകുന്നതിനിടെ സ്‌കൂള്‍ ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ആലപ്പുഴ: ചെങ്ങന്നൂരിൽ വിദ്യാർഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല-പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30ഓടെ തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇതിലുണ്ടായിരുന്ന 17 കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്.

ചെങ്ങന്നൂരില്‍നിന്ന് അഗ്‌നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

Tags:    
News Summary - School bus caught fire while traveling with children in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.