കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.

ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇവരെ ഉടൻ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. 

Tags:    
News Summary - school bus got fire in kochi kundannoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.