സ്കൂൾ സമയം വൈകീട്ട്​ വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്​

തിരുവനന്തപുരം: സ്കൂളുകളില്‍ ക്ലാസ്​ സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമെടുത്തത്​.

നിലവിൽ ഉച്ചവരെയാണ് ക്ലാസ്. കോവിഡ്​ സാഹചര്യത്തിൽ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ്​ മിക്ക സ്​കൂളുകളിലും ക്ലാസ്​ നടക്കുന്നത്​. അധ്യന സമയം വളരെ കുറഞ്ഞത്​ വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ സ്​കൂൾ സമയം വൈകീട്ടുവരെയാക്കാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത്​ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 

Tags:    
News Summary - School hours extended; 50 temporary batch for Plus One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.