സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈനിനു വേണ്ടി കെ.എ. സൈഫുദ്ദീൻ ഏറ്റുവാങ്ങുന്നു

കലോത്സവ റിപ്പോർട്ടിങ്: 'മാധ്യമം' ഓൺലൈൻ അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ-കായിക മേളയിലെ മാധ്യമ പുരസ്കാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണം ചെയ്തു. കലോത്സവത്തി​ന്‍റെ സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈനിനു വേണ്ടി സീനിയർ സബ് എഡിറ്റർ കെ.എ. സൈഫുദ്ദീനും റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം 'മീഡിയവണി'ലെ ഷിദ ജഗതും ഏറ്റുവാങ്ങി.

2019-20 സംസ്ഥാന അധ്യാപക അവാർഡും പി.ടി.എ അവാർഡും ജൈവ വൈവിധ്യ പാർക്ക് പുരസ്കാരവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ പുതിയ ബഹുനില മന്ദിരം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്​തു. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.