തളിപ്പറമ്പ്: സ്കൂളിൽവെച്ച് നിരവധി യു.പി സ്കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹയർസെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകൻ കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസൽ (52) ആണ് പിടിയിലായത്. കുട്ടികളുടെ പരാതിയെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ കെ. ദിനേശൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ക്ലാസിൽ പഠിപ്പിക്കുന്ന സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറിയെന്ന് നിരവധി വിദ്യാർഥിനികളാണ് പരാതി നൽകിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ വിദ്യാർഥികൾ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ നാല് വർഷമായി ഈ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ് ഫൈസൽ. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.