തിരുവനന്തപുരം: തിങ്കളാഴ്ച സ്കൂളുകൾ പൂർണതോതിൽ അധ്യയനം ആരംഭിക്കുമ്പോൾ രോഗലക്ഷണങ്ങളുള്ളവരും രോഗബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ്. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 നമ്പറുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.
• പനി, ചുമ, ജലദോഷം തുടങ്ങി രോഗലക്ഷണങ്ങളുള്ളവരോ സമ്പര്‍ക്ക പട്ടികയിലുള്ളവരോ സ്കൂളില്‍ പോകരുത്. വിദ്യാർഥികള്‍ക്ക് പുറമെ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, സ്കൂള്‍ ബസ് ജീവനക്കാര്‍, കുട്ടികളെ സ്കൂളില്‍ വിടാന്‍ വരുന്നവര്‍ക്കും ഇത് ബാധകം.
• അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, സ്കൂള്‍ ബസ് ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം.
• 15 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്സിനെടുക്കണം.
• വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക.
• നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്
• യാത്രയിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
• ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
• കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
• ക്ലാസ് മുറിയിലെ ജനലുകളും വാതിലുകളും തുറന്നിടണം.
• പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവെക്കരുത്.
• ഭക്ഷണം കഴിക്കാൻ അകലം പാലിച്ചിരിക്കുക. ഈ സമയത്ത് സംസാരം ഒഴിവാക്കുക.
• കൈകഴുകുന്ന സ്ഥലത്ത് കൂട്ടംകൂടരുത്.
• ടോയ്ലറ്റുകളില് പോയശേഷം കൈകള്‍ സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക.
• വിദ്യാർഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടുക.
• വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിനുശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
• മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
• എന്തെങ്കിലും രോഗലക്ഷണമുണ്ടായാല്‍ വീട്ടില്‍ മാസ്ക് ഉപയോഗിക്കുക
നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.