കോട്ടയം: ഏറ്റുമാനുർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടർ യാത്രികയുടെ തലയിലൂടെ കയറിയിറങ്ങി യുവതിയ്ക്ക് ദാരുണാന്ത്യംകൂത്താട്ടുകുളം സ്വദേശിയായ യുവതിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ സഹോദരനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോട്ടയം-എറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.
മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിലിരുന്ന യുവതി ബസ്സിനടിയിലേക്ക് വീഴുകയും ബസിൻ്റെ ടയർ ഇവരുടെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.