എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം: അന്വേഷണം ഊര്‍ജിതം

മട്ടന്നൂര്‍: ചാവശ്ശേരിയിലെ എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതം. സംഭവം നടന്ന് അഞ്ചുദിവസം പിന്നിടുന്നതിനിടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതു കേസാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആവട്ടി സ്വദേശി രതീഷ്, ചാവശ്ശേരി സ്വദേശി ശ്രീരാഗ് എന്നിവരെ വെള്ളിയാഴ്ചയാ‍ണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചയുമാണ് ചാവശ്ശേരിയില്‍ എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗത്തിലുമുള്ള പ്രവര്‍ത്തകരുടെ ആറ് വീടുകള്‍ ആക്രമിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഉടന്‍ ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പ്രദേശത്ത് സമാധാനാന്തരീക്ഷം വീണ്ടെടുക്കുകയായിരുന്നു.

അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെയും വിവിധ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുകയാണ്. അക്രമം നടന്നതിന്റെ പിറ്റേദിവസംതന്നെ നേരിട്ട് പങ്കെടുത്ത അഞ്ചുപേരെയും പിന്നീട് ഒരാളെയും ഇന്നലെ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രകടനം നടത്തിയ കേസില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Tags:    
News Summary - SDPI-RSS Clash: The investigation is ongoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.