എസ്​.ഡി.പി.​െഎ നേതാക്കളെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു; പ്രതിഷേധത്തെത്തുടർന്ന്​ വിട്ടയച്ചു

കൊച്ചി: സംസ്​ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ് ഫൈസി അടക്കം എസ്​.ഡി.പി.​െഎ നേതാക്കളെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. പ്രതിഷേധത്തെത്തുടർന്ന്​ പിന്നീട്​ വിട്ടയച്ചു. മഹാരാജാസ്​ കോളജിലെ അഭിമന്യുവി​​െൻറ ​െകാലപാതകവുമായി ബന്ധപ്പെട്ട്​ പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക്​ മറുപടി പറയാൻ എറണാകുളം പ്രസ്​ക്ലബിൽ വാർത്ത സമ്മേളനം നടത്തി പുറത്തിറങ്ങു​േമ്പാഴാണ്​ താഴെ കാത്തുനിന്ന പൊലീസ്​ സംഘം നേതാക്കളെ നാടകീയമായി കസ്​റ്റഡിയിൽ എടുത്തത്​.

തിങ്കളാഴ്​ച ഉച്ചക്ക്​രണ്ടോടെയാണ്​ സംഭവം. സംസ്ഥാന പ്രസിഡൻറിനുപുറമെ വൈസ് പ്രസിഡൻറ്​ എം.കെ. മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ല പ്രസിഡൻറ്​ വി.കെ. ഷൗക്കത്തലി എന്നിവരെയും ഇവരെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാരായ മലപ്പുറം സ്വദേശി സക്കീർ, വാഴക്കുളം സ്വദേശി റഫീഖ് എന്നിവരെയുമാണ്​ സെൻട്രൽ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തത്​. പ്രതിഷേധത്തെ തുടർന്ന്​ വൈകീട്ട്​ അ​േഞ്ചാടെ ഇവരെ വിട്ടയച്ചു. 

അഭിമന്യു​ വധത്തിലെ പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾ വിശദീകരിക്കാനാണ്​ പ്രധാനമായും നേതാക്കൾ പ്രസ്​ക്ലബിൽ എത്തിയത്​. ഇൗ സമയം സെ​ൻട്രൽ സി.​െഎ കെ.ജെ. പീറ്ററി​​െൻറയും എസ്​.​െഎ എഫ്​. ജോസഫ്​ സാജ​​െൻറയും​ നേതൃത്വത്തിൽ വലിയ സംഘം പൊലീസ്​ താഴെ കാത്തുനിൽക്കുകയായിരുന്നു. നേതാക്കൾ വാർത്തസമ്മേളനം നടത്തുന്നതിനിടെ താഴെ നിന്നിരുന്ന ഡ്രൈവർമാരെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. ഇതിനു പിന്നാലെ വാർത്തസ​േമ്മളനം കഴിഞ്ഞിറങ്ങിയ നേതാക്കളെയും പിടികൂടി പൊലീസ്​ വാഹനത്തിൽ സ്​​േറ്റഷനിൽ എത്തിക്കുകയായിരുന്നു.

വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നേതാക്കൾ പ്രതിഷേധിച്ചെങ്കിലും പൊലീസ്​ എല്ലാവരെയും ബലമായി വാഹനത്തി​ൽ കയറ്റുകയായിരുന്നു. നേതാക്കളെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതി​ൽ പ്രതിഷേധിച്ച്​ എസ്​.ഡി.പി.​െഎ സംസ്​ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിക്കുകയും ​സെൻട്രൽ സ്​റ്റേഷനിലേക്ക്​ മാർച്ച്​ പ്രഖ്യാപിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​ നേതാക്കളെ പൊലീസ്​ വിട്ടയക്കാൻ തയാറായത്​.

അഭിമന്യു വധവുമായി ​ബന്ധപ്പെട്ട്​ നേതാക്കളോട്​ വിവരങ്ങൾ തേടിയ ​പൊലീസ്​ സംഭവവുമായി ബന്ധമില്ലെന്ന ഇവരുടെ പ്രസ്​താവന എഴുതി വാങ്ങിയശേഷം വിട്ടയക്കുകയായിരുന്നു. നേതാക്കളെ വിട്ടയച്ചതിനെത്തുടർന്ന്​ വൈകീട്ട്​ ആലുവയിൽ ചേർന്ന പാർട്ടി സെക്ര​േട്ടറിയറ്റ്​ യോഗം ഹർത്താൽ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. 

 

Tags:    
News Summary - sdpi state president arrested-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.