2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. 27 മണ്ഡലങ്ങളുടെ ആദ്യ പട്ടിക പുറത്തിറക്കി.

ജംഗിപൂര്‍, ബെഹ്റാംപൂര്‍, മുര്‍ഷിദാബാദ്, മാള്‍ഡ സൗത്ത്, ജാദവ്പൂര്‍, കൊല്‍ക്കത്ത നോര്‍ത്ത്, സൗത്ത് (പശ്ചിമ ബംഗാള്‍), കെരാന, മീററ്റ്, ബിജ്നോര്‍, കൈസര്‍ഗഞ്ച്, അംറോഹ, ലഖ്നൗ (യുപി), നന്ദ്യാല്‍, നെല്ലൂര്‍, കര്‍ണൂല്‍ (എപി), ദേവാസ് ആന്‍ഡ് ഭോപ്പാല്‍ (എംപി), സൂററ്റ്, ബനസ്‌കന്ത, അഹമ്മദാബാദ് വെസ്റ്റ്, കച്ച് (ഗുജറാത്ത്), ഹസാരിബാഗ്, രാജ്മഹല്‍ (ജാര്‍ഖണ്ഡ്), മുംബൈ സൗത്ത് സെന്‍ട്രല്‍, ഔറംഗബാദ്, മലേഗാവ് (മഹാരാഷ്ട്ര) എന്നിവയാണ് ആദ്യ പട്ടികയില്‍ പ്രഖ്യാപിച്ച മണ്ഡലങ്ങള്‍. കര്‍ണാടക, കേരളം, തമിഴ്നാട്, ബിഹാര്‍ എന്നിവിടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാവും.

ഈ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ പട്ടിക മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനായി താഴേത്തട്ടില്‍ വരെ പാര്‍ട്ടി സജീവമായ ഒരുക്കങ്ങള്‍ നടത്തുകയാണെന്നും തുംബെ ഇല്യാസ് തുംബെ പറഞ്ഞു.

Tags:    
News Summary - SDPI will contest in 60 seats in 2024 Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.