കാസര്‍കോട്: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര ബുധനാഴ്ച കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍നിന്ന് ആരംഭിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് മൂന്നിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ബി.എം. കാംബ്ലേ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വാഹനജാഥയായി യാത്ര പ്രയാണം ആരംഭിക്കും. ആദ്യ ദിനത്തിലെ ജാഥാ പര്യടനം രാത്രി ഏഴിന് മേൽപറമ്പില് പൊതുസമ്മേളനത്തോടെ സമാപിക്കും. ജനമുന്നേറ്റ യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.