കടല്‍ ദുരന്തം: ജാമ്യാപേക്ഷ ഏഴിന് പരിഗണിക്കും

കൊച്ചി: കൊച്ചി പുറംകടലില്‍ ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പിത്താന്‍ അടക്കം മൂന്ന് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കി. കപ്പിത്താന്‍ ഗ്രീക്ക് പൗരനായ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കൻഡ്​​ ഓഫിസര്‍ ഗാല്‍നോസ് അത്​നാനോയസ്, ഡെക്ക് സീമാന്‍ മ്യാന്മര്‍ സ്വദേശി സെവാന എന്നിവരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ഈ മാസം ഏഴിന് പരിഗണിക്കും. 

പാനമയില്‍ രജിസ്​റ്റര്‍ ചെയ്ത ആംബര്‍ എൽ എന്ന ചരക്കുകപ്പലാണ്​ കഴിഞ്ഞമാസം അപകടം വരുത്തിവെച്ചത്. മൂന്നുദിവസം മുമ്പാണ് മട്ടാഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ പ്രതികളെ കപ്പലില്‍നിന്ന് അറസ്​റ്റ്​ ചെയ്തത്. മൂവരും ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ റിമാൻഡില്‍ കഴിയുകയാണ്. 

Tags:    
News Summary - sea tragedy bail application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.