തിരുവനനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവന നൽകിയവർക്കു 'കേരള പുരസ്‌കാരങ്ങൾ'എന്ന പേരിൽ പരമോന്നത പുരസ്‌കാരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സെർച് കമ്മിറ്റിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
സംസ്ഥാനത്തിന്‍റെ പരമോന്നത പുരസ്‌കാരങ്ങൾക്ക് ഓൺലൈനായി ലഭിച്ച നാമനിർദേശങ്ങൾക്കൊപ്പം വിവിധ വിഭാഗങ്ങളിൽനിന്ന് അർഹരായവരെ കണ്ടെത്തി നാമനിർദേശം സമർപ്പിക്കുന്നതിനായി ഈ വർഷത്തേക്കു മാത്രമായാണ് പ്രാഥമിക പരിശോധന സമിതിയെ (സെക്രട്ടറിതല സമിതി) സെർച് കമ്മിറ്റിയായിക്കൂടി ചുമതലപ്പെടുത്തിയത്.
പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്‌കാരത്തിനും പത്മഭൂഷൺ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ പുരസ്‌കാരങ്ങൾക്കും പത്മവിഭൂഷൺ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങൾക്കും പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.