മൂന്നാര്‍: പെട്ടിമുടിയില്‍ കാണാതായ പ്രിയപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് ബന്ധുക്കള്‍. പ്രതികൂല കാലാവസ്ഥയും മറ്റും കൊണ്ട് കഴിഞ്ഞ ദിവസം പെട്ടിമുടിയിലെ തിരച്ചില്‍ താല്‍ക്കാലികമായി അധികൃതര്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്താന്‍ ബന്ധുക്കൾ തീരുമാനിച്ചത്.
അവസാന ആളെ കിട്ടുന്നതുവരെ തിരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് എസ്. രാജേന്ദ്രന് എം.എൽ.എയും പറഞ്ഞു. ദുരന്തം കഴിഞ്ഞ് പതിനെട്ട് ദിവസം നടത്തിയ തിരച്ചിലില്‍ 65 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്.
പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് അവസാന ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍, ഉള്‍വനത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രതികൂല കാലാവസ്ഥയും പുഴയിലെ കുത്തൊഴുക്കും തിരച്ചിലിന് തിരിച്ചടിയായതോടെയാണ് താല്ക്കാലികായി തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍, ബാക്കിയുള്ളവരെ കൂടി കണ്ടെത്തുംവരെ സ്വന്തം നിലയില്‍ തിരച്ചില്‍ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.