കോഴിക്കോട്: വിദേശ യാത്രക്കായി കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് നേരത്തേ എടുത്തവർ കുരുക്കിൽ. വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് േകാവിൻ പോർട്ടലിൽനിന്ന് ലഭിക്കാത്തതാണ് തിരിച്ചടിയായത്. ആദ്യ ഡോസ് സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാറിേൻറതും രണ്ടാം ഡോസിേൻറത് സംസ്ഥാന സർക്കാറിേൻറതും എന്ന വിചിത്ര രീതിയാണ് നേരത്തേ വാക്സിനെടുത്തവർക്കുള്ളത്. കോവിഡ് ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസെടുക്കാമെന്ന നിബന്ധന മേയ് 15 മുതൽ മാറ്റി. 84 ദിവസത്തിനുശേഷം രണ്ടാം ഡോസ് എന്നായിരുന്നു നിർദേശം. തിരിച്ചുപോകാനുള്ള പ്രവാസികളെ ബാധിക്കുമെന്നതിനാൽ 28 ദിവസത്തിനുശേഷം രണ്ടാം ഡോസിന് സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കി. ഇത് ഉപയോഗപ്പെടുത്തിയവരാണ് കുടുങ്ങിയത്.
കേന്ദ്രസർക്കാറിെൻറ കോവിൻ പോർട്ടലിൽ വിവരങ്ങൾ നൽകി ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് 84 ദിവസത്തിന് മുമ്പ് തന്നെ വാക്സിൻ ആവശ്യമാണെങ്കിൽ സംസ്ഥാനത്തിെൻറ കോവിഡ്19 പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. രണ്ടാം ഡോസ് സ്വീകരിച്ചശേഷം അതത് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവർ കോവിഡ്19 പോർട്ടലിൽ ഈ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ ജില്ല മെഡിക്കൽ ഓഫിസർ പരിശോധിച്ച് അർഹതയുള്ളവർക്ക് രണ്ടാം ഡോസ് സർട്ടിഫിക്കറ്റ് നൽകും. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങളിൽ ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ല.
നേരത്തേ രണ്ടാം ഡോസെടുത്തവർക്ക് കേന്ദ്രസർക്കാറിെൻറ കോവിൻ ആപ്പിൽ നിന്ന് വാക്സിനേഷൻ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ സാങ്കേതിക കുരുക്ക് പരിഹരിക്കാൻ കഴിയും. സംസ്ഥാന ആരോഗ്യമന്ത്രിയുെട നമ്പറിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്ന് പ്രവാസികൾ പറയുന്നു. ദിശ ഹെൽപ്ലൈനിലുള്ളവരും കൈമലർത്തുകയാണ്. സർട്ടിഫിക്കറ്റിനായി മൂന്നാം ഡോസ് എന്ന 'കടുംകൈ' ചെയ്താലോ എന്ന ആലോചനയിലാണ് പ്രവാസികളിൽ ചിലർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.