തിരുവനന്തപുരം: കോവിഡ് വാക്സിനിൽ രണ്ടാം ഡോസുകാർക്കുള്ള മുൻഗണനക്രമീകരണങ്ങളെല്ലാം താളംതെറ്റി. തത്സമയ രജിസ്േട്രഷനടക്കം സൗകര്യം ഒഴിവാക്കിയെന്ന് മാത്രമല്ല, മറ്റുള്ളവർക്കൊപ്പം കോവിനിൽ ഉൗഴത്തിന് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രണ്ടാം ഡോസുകാർ മുൻകൂട്ടി രജിസ്റ്റർ ചെേയ്യണ്ടെന്നും വിതരണ കേന്ദ്രങ്ങളിൽ മുൻഗണന നൽകുമെന്നും സ്പോട്ട് രജിസ്ട്രേഷൻ മതിയെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.
കോവിൻ േപാർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ വർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസുകാരെ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് കുത്തിവെപ്പ്നൽകുന്നതായിരുന്നു ക്രമീകരണം. ആദ്യ ആഴ്ചകളിൽ സുഗമമായി നടന്നെങ്കിലും പിന്നീട് കാര്യങ്ങൾ അവതാളത്തിലായി.
രണ്ടാം ഡോസ് കുത്തിവെപ്പിന് സമയമായി എന്നും കോവിൻ പോർട്ടലിലെ ലിങ്കും ഉൾപ്പെടുത്തി എസ്.എം.എസ് അയക്കുകയാണിേപ്പാൾ. സ്വന്തം നിലയ്ക്ക് രജിസ്റ്റർ ചെയ്യണം. പോർട്ടലിലാകെട്ട ഷെഡ്യൂൾ കിട്ടാനുമില്ല. ഏറെ ശ്രമിച്ചും സ്ലോട്ട് കിട്ടാതെ ആളുകൾ വട്ടംകറങ്ങുകയാണ്.
ചില കേന്ദ്രങ്ങളിൽ േസ്ലാട്ട് അനുവദിക്കുന്നുണ്ടെങ്കിലും ഇൗമാസം 25ഒാടെ പൂർണമായും ഒാൺലൈൻ സംവിധാനത്തിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം. 18ന് മുകളിലുള്ളവർക്ക് കൂടി രജിസ്ട്രേഷൻ ആരംഭിച്ചതോടെ നേരത്തെ തന്നെ സാേങ്കതിക പ്രശ്നങ്ങളുള്ള കോവിൻ പോർട്ടൽ കൂടുതൽ പ്രതിസന്ധിയിലാകാനും രണ്ടാം ഡോസുകാരുടെ രജിസ്ട്രേഷൻ അവതാളത്തിലാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് മുൻഗണന സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, സ്ലോട്ട് ഒഴിവ് മുൻകൂട്ടി മനസ്സിലാക്കി ആളെ എത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിതരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുെന്നന്നും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങെളത്തുവെന്നുമാണ് ആരോഗ്യപ്രവർത്തരുടെ വാദം.
കോവിൻ പോർട്ടലിലെ സാേങ്കതിക പ്രശ്നങ്ങൾ ഇനിയും പൂർണമായും പരിഹരിച്ചിട്ടില്ല. ഒന്നാം ഡോസുകാരിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെട്ടേതാടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് രണ്ടാം ഡോസുകാരെ കൂടി കോവിനിലേക്ക് മാറ്റുന്നത്. ഒന്നാം ഡോസിെൻറ എണ്ണം ചേർത്ത് കുത്തിവെപ്പ് പെരുപ്പിച്ച് കാട്ടുന്നുണ്ടെങ്കിലും കേരളത്തിൽ രണ്ട് ഡോസും സ്വീകരിച്ചവർ ജനസംഖ്യയുടെ 6.38 ശതമാനം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.