തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലം തുറന്നുവിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി മുഴുവൻ ജലവും വൈദ്യുതി ഉൽപാദനത്തിന് വിനിയോഗിക്കാൻ പുതിയൊരു നിലയംകൂടി സ്ഥാപിക്കണമെന്ന ആശയം വൈദ്യുതി ബോർഡിെൻറ ആലോചനയിൽ. ഉൽപാദനത്തിനുശേഷം പുറന്തള്ളുന്ന ജലം പമ്പ് ചെയ്ത് ഡാമിലെത്തിച്ച് വീണ്ടും ഉപയോഗിക്കുന്നതടക്കം സാധ്യതകളോടെയും ഡാം തുറക്കേണ്ടിവരുന്ന അപൂർവ സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാൻ കഴിയുംവിധവും പദ്ധതി പുനരാവിഷ്കരിക്കാൻ കഴിയുമെന്ന പ്രാഥമിക പഠന റിപ്പോർട്ട് മുന്നിൽ വെച്ചാണിത്
നാലുവർഷം മുമ്പ് നടന്ന പ്രാഥമിക പഠനത്തിെൻറ റിപ്പോർട്ട് പൊടി തട്ടിയെടുത്ത് ജനറേഷൻ വിഭാഗം ഉന്നതർ വൈദ്യുതി ബോർഡ് ചെയർമാനുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം. തിരുവനന്തപുരത്ത് നടന്ന ദേശീയ എനര്‍ജി മാനേജ്മെൻറ് കോണ്‍ഫറന്‍സില്‍ വൈദ്യുതി ബോര്‍ഡിെൻറ പ്രതിനിധി വിശദ രൂപരേഖ അവതരിപ്പിച്ചിരുന്നു. ഇടുക്കി ജലാശയത്തിെൻറ ഭാഗമായ കുളമാവ് അണക്കെട്ടില്‍നിന്ന് നാടുകാണിമല തുരന്നാണ് മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതോല്പാദന നിലയത്തിലേക്ക് ഇടുക്കിയിൽനിന്ന് വെള്ളം എത്തിച്ച് വൈദ്യുതി ഉൽപാദനം. സമാന രീതിയില്‍ മല തുരന്ന് കുളമാവില്നിന്നുതന്നെ പുതിയ പവര്‍ഹൗസിലേക്കും വെള്ളം എത്തിക്കാന്‍ കഴിയും.
മൂലമറ്റം വൈദ്യുതി നിലയത്തിൽ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണുള്ളത്. ആറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചാല്‍ 18.24 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറക്കൽ ഒഴിവാക്കാൻ പരമാവധി ഉൽപാദനമാണ് നടക്കുന്നത്. സുരക്ഷയുടെ പേരിൽ പരീക്ഷണ തുറക്കൽ വേണ്ടിവന്നാൽ നാല് മണിക്കൂറില്‍ പുറത്തേക്ക് ഒഴുക്കുന്നത് 7,20,000 ക്യുബിക് മീറ്റര്‍ വെള്ളമാണ്. ഓരോ മണിക്കൂറിലും 10 ലക്ഷം രൂപയാണ് ഇതുവഴി വൈദ്യുതി ബോർഡിന് നഷ്ടം സംഭവിക്കുക. 1.058 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന വെള്ളമാണിത്. അറ്റകുറ്റപ്പണിയിലുള്ള ഒരു ജനറേറ്റര്‍ ഉപയോഗിക്കാൻ കഴിയാതിരുന്നതാണ് ജലനിരപ്പ് ആശങ്കജനകമായി ഉയരാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.