പാറശ്ശാല: അന്തര്‍സംസ്ഥാനത്തുനിന്നും കേരളത്തിലെക്ക് എം.ഡി.എം.എ കടത്തി കൊണ്ട് വന്ന രണ്ടാം പ്രതിയും പിടിയിലായി. വര്‍ക്കല മേല്‍ വെട്ടൂര്‍ പോസ്റ്റാഫീസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശ് (22)നെയാണ്ഇന്നലെരണ്ടാംപ്രതിയായി അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ബാംഗ്ലൂര്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി. വോള്‍വോ ബസില്‍ യാത്രക്കാരനായ ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ല്‌ത്തോട്ടം ദേശസേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടില്‍ മുരളീധരന്‍ മകന്‍ ഷാന്‍ (23) നെ 75 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടുകയും തുടര്‍ന്ന് ഒന്നാം പ്രതിയായ ഷാനെ ചോദ്യം ചെയ്തതില്‍ നിന്നും പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ പിടികൂടുകയായിരുന്നു.
അമരവിള റേഞ്ചോഫീസില്‍ എത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി റിമെന്റ് ചെയ്തു. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റീവ് ആഫീസര്‍ സുനില്‍ രാജ് .ജി, സി ഇ ഒ മാരായ വിജേഷ്. വി ,സുബാഷ് കുമാര്‍. എന്‍, എസ്.പി. അനീഷ് കുമാര്‍ , യു.കെ. ലാല്‍ കൃഷ്ണ, വി. .ജെ. അനീഷ്, എച്ച് ജി.. അര്‍ജുന്‍, വനിതാ ഓഫീസര്‍ ഇന്ദുലേഖ പി.എസ്, െ്രെഡവര്‍. സി സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.