കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിെൻറ കലൂരിലെ വീട്ടിലെ സൗന്ദര്യവർധക ചികിത്സ മുറിയിൽ രഹസ്യ കാമറകൾ വെച്ചിരുന്നതായി മൊഴി. ഇവിടെ മസാജ് പാർലർ നടത്തിയിരുന്നതായും മോൻസൺ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
എട്ട് രഹസ്യ കാമറകൾ ഈ മുറിയിൽ വെച്ചിരുന്നതായാണ് മൊഴി. ഉന്നതരുൾപ്പെടെ ഈ വീട്ടിൽ എത്തി ചികിത്സ നടത്തിയിട്ടുണ്ട്. തെൻറ ദൃശ്യങ്ങളും ഇയാൾ പകർത്തിയതായി യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസണിനെതിരെ അന്വേഷണം നടക്കുകയാണ്. നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
കേസിൽ വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചും ഫൊറൻസിക് വിദഗ്ധരും ഇയാളുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പ്രതിചേർക്കും. ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഗർഭഛിദ്രം നടത്തിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്.
രാഷ്്ട്രീയക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിസിനസുകാരും ഉൾപ്പെടെ നിരവധി പേർ മോൻസണിെൻറ വീട്ടിലെ സന്ദർശകരായിരുന്നു. ചികിത്സക്കെന്ന പേരിൽ നിരവധിപേർ ഇവിടെ വന്ന് താമസിച്ചിട്ടുണ്ട്. രഹസ്യ കാമറയിൽ കുടുങ്ങിയെന്ന ഭയത്താലാകണം പലരും പരാതിയുമായി എത്താത്തത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ലഭിച്ചതോടെ കൂട്ടാളികളും കുടുങ്ങും.
തട്ടിപ്പുകേസുകളിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന വലിയ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ കേസുകൂടിയായതോടെ ഇയാൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ല. നവംബർ മൂന്നുവരെയാണ് റിമാൻഡ് കാലാവധി. കൂടുതൽ െതളിവുകൾ ലഭിക്കുന്ന മുറക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
കൊച്ചി: ഇറിഡിയം കൈവശം വെക്കാനുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ മോൻസൺ മാവുങ്കലിെൻറ അറസ്്റ്റ് രേഖപ്പെടുത്തി. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെ പേരിലാണ് ഇയാൾ വ്യാജരേഖയുണ്ടാക്കിയത്.
റോക്കറ്റ് വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്ന ഇറിഡിയം വിൽപനക്കുണ്ടെന്ന േപരിലായിരുന്നു തട്ടിപ്പ്. ഇതിനായി ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിച്ച സർട്ടിഫിക്കറ്റാണ് ഇയാൾ കാണിച്ചിരുന്നത്. ഇത് വ്യാജരേഖയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്്റ്റിലായ ഇയാളുടെ കേസുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ഓം പ്രകാശിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊച്ചിയിലെ ഒരു ഹോട്ടലിൽനടന്ന നിശാപാർട്ടക്കിടെ ഒാം പ്രകാശ് ഉൾപ്പെട്ട സംഘർഷം േകസായത് ഒതുക്കി തീർക്കാൻ മോൻസൺ പണം ഇറക്കിയെന്നാണ് മൊഴി. മോൻസണിെൻറ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.