സെക്രട്ടേറിയറ്റ് പ്രവേശന വിലക്ക് പിന്‍വലിക്കണം-കെ.യു.ഡബ്ല്യൂ.ജെ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയും സര്‍ക്കാരും തയ്യാറാകണം.

മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ വിഭാഗം പുനസ്ഥാപിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിനെ യോഗം സ്വാഗതം ചെയ്തു. പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തായവരെ ഉള്‍പ്പെടുത്താനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും ഉടന്‍ നടപടി വേണം. വീഡിയോ എഡിറ്റര്‍മാരെയും കരാര്‍ ജീവനക്കാരെയും പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജി. പ്രമോദ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു.നസംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ശ്രീജ, ജില്ലാ വരണാധികാരി എന്‍.എസ്. ജുഗുനു കുമാര്‍ എന്നിവര്‍ സംസാരിച്ചു. റഷീദ് ആനപ്പുറം, പി.ആര്‍ പ്രവീണ്‍, വി.വി അരുണ്‍, അനിരു അശോകന്‍, എം.ബി സന്തോഷ്, എസ്. ഷീജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

Tags:    
News Summary - Secretariat entry ban should be lifted-KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.