തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പൊലീസ് സംഘം പൊതുഭരണ വകുപ്പിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. പ്രോട്ടോകോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളുടെയും പരിശോധനയും ആരംഭിച്ചു. ജീവനക്കാരെ ചോദ്യംചെയ്യും. ഫയല്‍ പരിശോധന നടപടികളുടെ വിഡിയോയും ചിത്രീകരിക്കുന്നുണ്ട്.
തീപിടിത്തമുണ്ടായ സെക്രേട്ടറിയറ്റിലെ നോർത്ത് സാൻട്വിച്ച് ബ്ലോക്കിൽ സംശയകരമായ സാഹചര്യത്തിൽ ആരെങ്കിലും എത്തിയിരുന്നോയെന്നറിയാനാണ് രണ്ട് ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഒാഫിസിനുള്ളിൽ നിലവിൽ സി.സി.ടി.വി കാമറകൾ ഇല്ല, പുറത്താണ് കാമറകൾ ഉള്ളതും.
തീപിടിത്തമുണ്ടായി മിനിറ്റുകൾക്കുള്ളിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ സെക്രേട്ടറിയറ്റിൽ എത്തിയതിൽ മന്ത്രിമാർ ഉൾെപ്പടെ ദുരൂഹത ആരോപിക്കുന്നുണ്ട്. പുറത്തുനിന്നെത്തിയവരുമായി ആരൊക്കെ ആശയവിനിമയം നടത്തി എന്നതും പരിശോധിക്കും.
ഭാഗികമായി കത്തിയ ഫയലുകളുടെ നമ്പർ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം അസി. േപ്രാേട്ടാകോൾ ഒാഫിസർ കേൻറാൺമെൻറ് പൊലീസിന് നൽകിയ പരാതിയിൽ എത്ര ഫയലുകൾ നശിച്ചെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഭാവിയിൽ എന്തെങ്കിലും ആരോപണങ്ങളുണ്ടായാൽ അതിനെ പ്രതിരോധിക്കാനാണ് ഡിജിറ്റൽ തെളിവുകൾകൂടി ശേഖരിക്കുന്നത്. ഭാഗികമായി കത്തിനശിച്ച ഫയലുകള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പൊതുഭരണവകുപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കും.
തീപിടിത്തം ആദ്യം കണ്ട ജലവിഭവ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരെൻറയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തീപിടിത്തം സംബന്ധിച്ച് വ്യക്തത വരികയുള്ളൂയെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
അതിനിടെ അഗ്നിശമന സേനയുടെ റിപ്പോർട്ട് ഫയർഫോഴ്സ് മേധാവി ആർ. ശ്രീലേഖക്ക് കൈമാറി. അവർ അത് ആഭ്യന്തരവകുപ്പിന് കൈമാറുമെന്നാണ് വിവരം. ഷോർട്ട്സർക്യൂട്ട് തന്നെയാണ് അപകടത്തിന് കാരണമെന്നാണ് ഫയർഫോഴ്സിെൻറ കെണ്ടത്തൽ. സർക്കാർ നിയോഗിച്ച അന്വേഷണസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പൊതുഭരണ വിഭാഗത്തിൽ താൽക്കാലികമായി എട്ട് സി.സി.ടി.വി കാമറകളും സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.