തിരുവനന്തപുരം: ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന് യൂനമർദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാ ലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിെൻറ നിഗമനം.
അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് ‘വായു’ എന്ന പേരാണ് ലോക കാലാവസ്ഥസംഘടന കരുതിവെച്ചിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ‘േഫാനി’യെന്ന് പേര് നൽകിയത് ബംഗ്ലാദേശായിരുന്നു.
അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കാലവർഷത്തിെൻറ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു. 12ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക്, മധ്യകിഴക്ക് അറബിക്കടൽ, തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.