കരിപ്പൂരിൽ സുരക്ഷ പരിശോധന പൂർത്തിയായി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്‍റെ (ഡി.ജി.സി.എ) നാല്​ ദിവസം നീളുന്ന സുരക്ഷ പരിശോധന പൂർത്തിയായി. ഡി.ജി.സി.എ ചെന്നൈ കേന്ദ്രത്തിലെ ഓപറേഷൻസ്​ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരായ ദുരൈരാജ്​, ഡോ. സലീം പാഷ എന്നിവരാണ്​ പരിശോധന നടത്തിയത്​​.

എല്ലാ വർഷവും നടക്കാറുള്ള പരിശോധനയുടെ ഭാഗമായാണ്​ നടപടി.

റൺവേ, റെസ, ഏപ്രൺ തുടങ്ങി വിവിധ മേഖലകൾ സംഘം വിശദമായി പരിശോധിച്ചു. വകുപ്പുമേധാവികളുമായും കൂടിക്കാഴ്ച നടത്തി. 

Tags:    
News Summary - Security check completed at Calicut Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.