കോട്ടയം: സുപ്രീംകോടതിയിൽ ഹാജരാകാൻ ഡൽഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാൻ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തിൽ എറണാകുളം റൂറൽ പൊലീസിെൻറ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. വൈക്കത്തെ വസതി മുതൽ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇതെല്ലാം പാളി.
ഹാദിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞതും പൊലീസിന് തിരിച്ചടിയായി. രണ്ടുദിവസമായി വൈക്കത്തെ വസതിക്ക് സമീപം തമ്പടിച്ച ദേശീയമാധ്യങ്ങൾ അടക്കമുള്ളവരെ അകറ്റിനിർത്തുന്നതിൽ വിജയിച്ച പൊലീസിന് വിമാനത്താവളത്തിൽ കാര്യങ്ങൾ കൈവിട്ടുപോയതും ക്ഷീണമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിെൻറ വീഴ്ച ചൂണ്ടിക്കാട്ടി ഇൻറലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
അതേസമയം, വൈക്കത്തെ സുരക്ഷസംവിധാനത്തെ ഉന്നത ഉദ്യോഗസ്ഥർ പ്രശംസിച്ചു. ഹാദിയയെ ആഭ്യന്തര ടെർമിനലിന് പിന്നിലൂടെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കാനായിരുന്നു പൊലീസ് ഉന്നതരുടെ െകാച്ചിയിൽ ചേർന്ന യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചി റേഞ്ച് െഎ.ജിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചു. പിന്നീട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെെട്ടങ്കിലും അനുമതി നൽകിയില്ല.
തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ച് മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കി വിമാനത്താവളത്തിനകത്തേക്ക് എത്രയും വേഗം എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബി.എസ്.എഫിെൻറ സഹായവും തയാറാക്കിയിരുന്നു. എന്നാൽ, അവസാനനിമിഷം എല്ലാം തകിടംമറിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സുരക്ഷയൊരുക്കുന്നതിൽ റൂറൽ പൊലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും ഒരുക്കിയ സുരക്ഷ സംവിധാനം പാളിയെന്നുമാണ് ഇൻറലിജൻസ് റിപ്പോർട്ടിലും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.