കൊച്ചി: ശബരിമലയിലെ സുരക്ഷ നടപടി കേന്ദ്ര സർക്കാർ നിർദേശത്തിെൻറ കൂടി അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇതിനു പുറമെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കത്തയച്ചതും പരിഗണിച്ചിട്ടുണ്ട്. ശബരിമലയിൽ തുടർന്നും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.
തുലാമാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഭജനയിരുന്ന തനിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോർട്ട്കൊച്ചി സ്വദേശി സരോജം സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.
ഒക്ടോബർ 17ന് ശബരിമലയിൽ നടന്ന അതിക്രമത്തിൽ പരിക്കേറ്റെന്നും ശാരീരികമായും മാനസികമായും തനിക്കുണ്ടായ ബുദ്ധിമുട്ടിന് നഷ്ട പരിഹാരം നൽകണമെന്നുമാണ് ഹരജിക്കാരിയുടെ വാദം.
പൊലീസ് അതിക്രമത്തെക്കുറിച്ച് ദേവസ്വം ഒാംബുഡ്സ്മാൻ അന്വേഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇൗ ആവശ്യം അപ്രായോഗികമാണെന്നും തെൻറ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും ഒാംബുഡ്സ്മാൻ മറുപടി നൽകി. വിശദീകരണം നൽകാൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച കോടതി നഷ്ടപരിഹാരത്തിന് ഉചിതമായ നിയമ നടപടി സ്വീകരിക്കാൻ ഹരജിക്കാരിയോടും ആവശ്യപ്പെട്ടു.
മത സൗഹാർദം തകര്‍ക്കരുതെന്ന് ഹൈകോടതി
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ ഹരജികള്‍ നല്കി സംസ്ഥാനത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കരുതെന്ന് വീണ്ടും ഹൈകോടതി. ശബരിമല ക്ഷേത്രത്തില്‍ ഹിന്ദു സമുദായാംഗങ്ങളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്ന് ചൂണ്ടിക്കാട്ടി ഗോപിനാഥ് എന്നയാൾ നൽകിയ ഹരജിയിലാണ് ഡിവിഷൻബെഞ്ചിെൻറ നിരീക്ഷണം.
നേരത്തേ സമാന ആവശ്യമുന്നയിച്ചുള്ള ഹരജിയിൽ ഇതേ നിരീക്ഷണം കോടതി നടത്തിയിരുന്നു.ജാതി -മത വ്യത്യാസമോ മറ്റെന്തെങ്കിലും തരത്തിലുള്ള വേർതിരിവുകളോ ഇല്ലാത്ത സ്ഥലമാണ് ശബരിമലയെന്നും സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഗണിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഉയര്ത്തിക്കൊണ്ടുവരരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.