തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇൗ വർ ഷം പ്രവേശനം നേടുന്ന വിദ്യാർഥികൾ ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ഗാരൻറി കുരുക്കിലേക്ക്. ആദ്യ വർഷത്തേതിന് പുറമെ അവശേഷിക്കുന്ന നാ ല് വർഷത്തെ ഫീസിന് തുല്യമായ തുകക്കുള്ള ബാങ്ക് ഗാരൻറി ബാധ്യതയാണ് വിദ്യാർഥികൾക്കുമേൽ വരാനിരിക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിലവിലെ വാർഷിക ഫീസ് പ്രകാരം ശരാശരി 25 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ കണ്ടെത്തേണ്ടിവരിക.
സ്വാശ്രയ മെഡിക്കൽ മാനേജ്െമൻറ് അസോസിയേഷൻ ബാങ്ക് ഗാരൻറിക്കായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച സുപ്രീംകോടതി, ബാങ്ക് ഗാരൻറി ആവശ്യമാണെങ്കിൽ പ്രവേശനം നേടുന്നവർ അത് ഹാജരാക്കണമെന്ന് വിജ്ഞാപനം ചെയ്യണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം സർക്കാർ നിർദേശപ്രകാരം പ്രവേശന പരീക്ഷ കമീഷണർ വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. സ്വാശ്രയ മെഡിക്കൽ േകാളജുകളിൽ ഇൗ വർഷം പ്രവേശനം നേടിയവരും നേടാനിരിക്കുന്നവരും ബാങ്ക് ഗാരൻറി നൽകേണ്ടിവന്നേക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
നേരത്തേ 2017ൽ ബാങ്ക് ഗാരൻറിക്കായി സ്വാശ്രയ മാനേജ്മെൻറുകൾ ഹൈകോടതിയെ സമീപിച്ചെങ്കിലും സർക്കാർ എതിർത്തു. ബാങ്ക് ഗാരൻറി നീതീകരിക്കാനാകില്ലെന്ന് കണ്ട് കോടതി മാനേജ്മെൻറുകളുടെ ആവശ്യം തള്ളി. എന്നാൽ, സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ സർക്കാർ വേണ്ടവിധം പ്രതിരോധിക്കാത്തതാണ് വീണ്ടും ബാങ്ക് ഗാരൻറി കുരുക്ക് വരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. കേസിൽ അന്തിമവിധി ബാങ്ക് ഗാരൻറി അനുകൂലമാണെങ്കിൽ വിദ്യാർഥികൾ നൽകേണ്ടി വരും. ഒന്നാം അലോട്ട്മെൻറിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും ഇത് ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.