തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ പി.ജി, പി.ജി ഡിേപ്ലാമ കോഴ്സുകൾക്ക് ഉയർന്ന ഏകീകൃത ഫീസ് ഏർപ്പെടുത്തിയതോടെ സ്വകാര്യ മാനേജ്മെൻറുകൾക്ക് 15 കോടിയിൽപരം രൂപയുടെ അധികനേട്ടം. സർക്കാറും പ്രവേശന, ഫീസ് നിയന്ത്രണ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയും ഇറക്കിയ ഫീസ് വർധന ഉത്തരവ് വഴിയാണ് സ്വകാര്യ സ്വാശ്രയ കോളജുകൾക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൻ തുക ഫീസിനത്തിൽ അധികവരുമാനം ലഭിക്കുന്നത്. ഇതിൽ ആദ്യം ഫീസ് നിശ്ചയിച്ച നാല് കൃസ്ത്യൻ മെഡിക്കൽ കോളജുകൾക്ക് മൂന്ന് കോടിയോളം രൂപയാണ് അധികനേട്ടം.
ഇതര സ്വാശ്രയ മെഡിക്കൽ കോളജുകൾക്കെല്ലാം ചേർത്ത് ഏകദേശം 12 കോടിയോളം രൂപയും. കഴിഞ്ഞവർഷം സർക്കാറിന് നൽകിയിരുന്ന പി.ജി ക്ലിനിക്കൽ സീറ്റിൽ 6.5 ലക്ഷം രൂപയായിരുന്നു ഫീസ്. നോൺ ക്ലിനിക്കലിൽ 2.6 ലക്ഷം രൂപയും.
പി.ജി ക്ലിനിക്കലിൽ മാനേജ്മെൻറ് സീറ്റിൽ 17.5 ലക്ഷവും നോൺ ക്ലിനിക്കലിൽ 6.5 ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് പി.ജി ക്ലിനിക്കലിൽ ഏകീകൃത ഫീസായി 14 ലക്ഷവും നോൺ ക്ലിനിക്കലിൽ 8.5 ലക്ഷവുമായി ഉയർന്നു. കഴിഞ്ഞവർഷം വരെ 50 ശതമാനം വരുന്ന സർക്കാർ സീറ്റുകളിൽ 6.5 ലക്ഷം രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 14 ലക്ഷമായി ഉയർന്നതാണ് മാനേജ്മെൻറുകൾക്ക് വൻ വരുമാന വർധനയുണ്ടാകാൻ പ്രധാനകാരണമായത്.
എൻ.ആർ.െഎ സീറ്റിൽ കഴിഞ്ഞവർഷത്തെ ഫീസായ 35 ലക്ഷം നിലനിർത്തുകയും ചെയ്തു. കൃസ്ത്യൻ മെഡിക്കൽ കോളജുകളുമായി സർക്കാർ ചർച്ചനടത്തി ഫീസ് ഉറപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു. ഇതര സ്വാശ്രയ മെഡിക്കൽ കോളജുകളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ജസ്റ്റിസ് രാേജന്ദ്രബാബു കമ്മിറ്റിയാണ് ഇൗ കോളജുകൾക്കുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.
താൽക്കാലിക ഫീസ് നിരക്ക് എന്ന പേരിൽ പുറപ്പെടുവിച്ച ഉത്തരവ് കോളജുകൾ ബാലൻസ് ഷീറ്റ് സമർപ്പിച്ച് വരവ് ചെലവ് കണക്കുകൾ ബോധിപ്പിക്കുേമ്പാൾ ഫീസ് നിരക്കിൽ മാറ്റംവരാൻ ഇടയുണ്ട്. ചർച്ചയിൽ മാനേജ്മെൻറുകൾ 30 ലക്ഷം ഏകീകൃത ഫീസ് ആവശ്യപ്പെട്ടപ്പോൾ സർക്കാർ 17 ലക്ഷം വരെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃസ്ത്യൻ കോളജുകളിലേക്കുള്ള ഫീസ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. ഇതേനിരക്കാണ് ജസ്റ്റിസ് രാജേന്ദ്രബാബകമ്മിറ്റി മറ്റ് സ്വാശ്രയ കോളജുകളിലേക്കും ഫീസായി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
നീറ്റ് പ്രവേശനം വഴി മെറിറ്റ് ഉറപ്പാക്കാൻ ശ്രമം നടത്തിയപ്പോൾ ഫീസ് നിർണയം വിദ്യാർഥികൾക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.