കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് എൻ.ആർ.െഎ സീറ്റുകൾ മെറിറ്റ്, സംവരണ സീറ്റുകളാക്കിയ സർക്കാർ നടപടിക്കെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ കൊച്ചിയിൽ നടത്താൻ തീരുമാനിച്ച യോഗം വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു. മാനേജ്മെൻറ് പ്രതിനിധികൾ എത്തും മുമ്പ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ യോഗം തീരുമാനിച്ച വൈറ്റില വൈറ്റ് ഹോട്ടലിലേക്ക് ചീമുട്ട എറിഞ്ഞു. തുടർന്ന് മാനേജ്മെൻറ് പ്രതിനിധികൾ യോഗത്തിൽ പെങ്കടുക്കാതെ തിരിച്ചുപോയി. ഞായറാഴ്ച ൈവകുന്നേരം മൂന്നിനാണ് മാനേജ്മെൻറ് യോഗം തീരുമാനിച്ചിരുന്നത്. ഇതിന് തൊട്ടുമുമ്പാണ് ഹോട്ടലിന് നേരെ ചീമുട്ടയും കല്ലും എറിഞ്ഞത്.
അടുത്ത യോഗം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് അലോട്ട്മെൻറും സ്പോട്ട് അഡ്മിഷനും കഴിഞ്ഞിട്ടും വിവിധ സ്വാശ്രയ കോളജുകളിലെ 117 എൻ.ആർ.െഎ എം.ബി.ബി.എസ് സീറ്റുകളാണ് ഒഴിഞ്ഞ് കിടന്നത്. ഇവയാണ് സർക്കാർ മെറിറ്റ്, സംവരണ സീറ്റുകളാക്കിയത്. ഇതുവഴി ഫീസ് ഇനത്തിൽ വൻ കുറവാണ് സ്വാശ്രയ കോളജുകൾക്കുണ്ടായത്. 23.4 കോടി രൂപ ലഭിക്കേണ്ടിടത്ത് 5.85 കോടിയാണ് ലഭിക്കുക. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചിരുന്നു. അൽ അസ്ഹർ, ഡി.എം വയനാട്, മൗണ്ട് സിയോൺ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സീറ്റ് നഷ്ടമാകുക. ഇൗ കോളജുകൾ അഞ്ചുലക്ഷം ഫീസ് ഇൗടാക്കി പ്രവേശനം നടത്താമെന്ന് സർക്കാറിനെ അറിയിക്കുകയും സുപ്രീം കോടതിയിൽ പോകുന്നതിന് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തിനെതിരെ നിൽക്കുന്ന സർക്കാർ-മാനേജ്മെൻറ് ഒത്തുകളി അവസാനിപ്പിച്ചിെല്ലങ്കിൽ മന്ത്രിമാരെയും അസോസിയേഷൻ ഭാരവാഹികളെയും വഴിയിൽ തടയുമെന്ന് കെ.എസ്.യു മുന്നറിയിപ്പ് നൽകി. പ്രതിഷേധ പരിപാടിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ജില്ല വൈസ് പ്രസിഡൻറ് ഭാഗ്യനാഥ്, പി.വൈ. ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.