തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയ തർക്കത്തിൽ തിങ്കളാഴ്ച സർക്കാറുമായി നടത്താനിരുന്ന ചർച്ചയിൽനിന്ന് മാനേജ്മെൻറ് അസോസിയേഷൻ പിന്മാറി. അസോസിയേഷൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന യോഗവും മാറ്റി. ഇതോടെ സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രതിസന്ധി കൂടുതൽ രൂക്ഷമായി. സർക്കാറുമായി ചർച്ചക്കില്ലെന്ന് മാനേജ്മെൻറുകൾ നിലപാടെടുത്തപ്പോൾ മാനേജ്മെൻറുകളെ ക്ഷണിച്ചുവരുത്തി ചര്ച്ചനടത്തേണ്ടതില്ലെന്ന് സര്‍ക്കാറും നിലപാടെടുത്തു. ഇതോടെ ചൊവ്വാഴ്ച കോടതിയുടെ പരിഗണനെക്കത്തുന്ന കേസ് നിർണായകമായി.
നേരത്തെ ജസ്റ്റിസ് രാേജന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച 5.5 ലക്ഷം രൂപ ഏകീകൃത ഫീസിനെതിരെയാണ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞവർഷത്തെ പോലെ 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ തയാറാണെന്ന് മാനേജ്മെൻറുകൾ അറിയിച്ചു. ഇതോടെയാണ് സർക്കാറുമായി ചർച്ചക്ക് വഴിതെളിഞ്ഞത്. എന്നാൽ അവശേഷിക്കുന്ന 50 ശതമാനം സീറ്റിൽ കഴിഞ്ഞവർഷത്തേതിലും ഉയർന്ന ഫീസും എൻ.ആര്.െഎ േക്വാട്ടയില്‍ ഒരു നിശ്ചിതശതമാനം സീറ്റ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ േക്വാട്ടയായി പ്രവേശനം നടത്താനും അനുവദിക്കണമെന്ന് മാനേജ്മെൻറുകൾ നിർദേശംവെച്ചു. എന്നാൽ ഒരു സീറ്റിലും ഫീസ് വർധിപ്പിക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. മുഴുവൻ സീറ്റുകളിലേക്കും നീറ്റ് റാങ്ക് പട്ടികയിൽനിന്ന് പ്രവേശനംനടത്തുേമ്പാൾ പകുതി സീറ്റിൽ വീണ്ടും ഫീസ് വർധന കൂടുതൽ നിയമപ്രശ്നങ്ങൾക്കിടയാക്കുമെന്നും സർക്കാർ ഭയപ്പെടുന്നു. ഇതോടെയാണ് ചർച്ചക്കുള്ള വഴി അടഞ്ഞത്.
എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ചര്‍ച്ചക്ക് ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെൻറുകളുടെ പിന്മാറ്റം. ഇതോടെ ചൊവ്വാഴ്ചത്തെ കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മെഡിക്കൽ പ്രവേശനത്തിനായി സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഏകീകൃത ഫീസ് നിശ്ചയിച്ചതും ചോദ്യംചെയ്താണ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചത്. ഒാർഡിനൻസിൽ ഫീസ് നിർണയത്തിന് പത്തംഗ സമിതിയെ നിർദേശിക്കുേമ്പാൾ രാജേന്ദ്രബാബുവിെൻറ നേതൃത്വത്തിലുള്ള നാലംഗ പ്രവേശന മേൽനോട്ടസമിതി ഫീസ് നിശ്ചയിച്ചത് വീഴ്ചയായി മാറുകയായിരുന്നു. വീഴ്ച മറികടക്കാൻ ഒാർഡിനൻസിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. ഒാർഡിനൻസ് തിങ്കളാഴ്ച ഗവർണർക്ക് അയക്കുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച കേസ് പരിഗണിക്കുേമ്പാൾ ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കും. രാജേന്ദ്രബാബു തന്നെ അധ്യക്ഷനായ പത്തംഗസമിതിയെ കൊണ്ട് വീണ്ടും നിർണയിക്കാനും ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.