തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിൽ സർക്കാറിന് കോടതികളിൽ കൂട്ട തിരിച്ചടി. സുപ്രീംകോടതിയിലും ഹൈകോടതിയിലുമുണ്ടായ വിധികളോടെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലായി. ആഗസ്റ്റ് 18ന് രണ്ടാം അലോട്ട്മെൻറ് നിശ്ചയിച്ചിരിക്കെ ഫീസ് സംബന്ധിച്ച് വ്യക്തതയില്ലാതെ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിലുമായി. 85 ശതമാനം സീറ്റുകളിലേക്ക് അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ച നടപടിക്കാണ് സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടത്.
വിധി പ്രകാരം കോളജുകൾക്ക് 11 ലക്ഷം രൂപ വരെ വാർഷിക ഫീസായി വാങ്ങാനാകും. ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം വാർഷിക ഫീസ് സംഘടിപ്പിക്കാൻ വിദ്യാർഥികളും രക്ഷാകർത്താക്കളും നെേട്ടാട്ടമോടുന്നതിനിടെയാണ് 11 ലക്ഷം വരെ വാങ്ങാൻ സുപ്രീംകോടതിയുടെ അനുമതി. ഫലത്തിൽ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മെറിറ്റുണ്ടായാലും നിർധന വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയാണ്. ഫീസ് താങ്ങാനാകാതെ മെഡിക്കൽ പഠനം എന്ന മോഹം വിദ്യാർഥികൾ ഉപേക്ഷിക്കേണ്ടിവരും. നാലുതരം ഫീസ് ഘടനയിൽ കഴിഞ്ഞ വർഷത്തെ കരാറിൽ പ്രവേശനത്തിനു തയാറായ രണ്ട് കോളജുകൾക്ക് 44 ലക്ഷം രൂപ ബാങ്ക് ഗാരൻറി വാങ്ങാനുള്ള അനുമതി ഹൈേകാടതി റദ്ദാക്കിയിട്ടുമുണ്ട്. പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകൾക്ക് ബാങ്ക് ഗാരൻറിക്ക് പകരം ബോണ്ട് നൽകിയാൽ മതിയെന്നാണ് കോടതി വിധി.
ഇൗ കോളജുകളിലെ 35 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപ ഫീസിൽ പ്രവേശനം നേടുന്ന വിദ്യാർഥികളാണ് നാലു വർഷത്തെ ഫീസിന് തുല്യമായ തുകക്ക് ബാങ്ക് ഗാരൻറി വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നത്. ബോണ്ട് മതിയെന്ന വിധി വിദ്യാർഥികൾക്ക് ആശ്വാസമാകും. പുതിയ വിധികളുടെ പശ്ചാത്തലത്തിൽ ഫീസ് ഘടന, ബാങ്ക് ഗാരൻറി, ബോണ്ട് എന്നിവ സംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർ പുതിയ ഉത്തരവിറക്കേണ്ടിവരും. ഇൗ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാത്രേമ വിദ്യാർഥികൾക്ക് ഒാപ്ഷൻ സമർപ്പിക്കാനാകൂ. നിലവിൽ രണ്ടാം അലോട്ട്മെൻറിനുള്ള ഒാപ്ഷൻ കൺഫർേമഷൻ നടന്നുവരുകയാണ്.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലെ സമുദായ സംവരണ സീറ്റുകളിലേക്ക് അര്‍ഹത നേടുന്നതിന് സഭാഅധികാരികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവും തിങ്കളാഴ്ച ഹൈകോടതി റദ്ദാക്കി. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇതിന് സഭാ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കോടതിയുടെ പുതിയ നിർദേശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ മൂന്നാമത്തെ ഉത്തരവാണ് ഇതോടെ റദ്ദാവുന്നത്. ഇക്കാര്യത്തിൽ കോടതി വിധിക്കനുസരിച്ച് പുതിയ ഉത്തരവ് വേണ്ടിവരും.
എല്ലാ സ്വാശ്രയ കോളജുകളിലെയും 85 ശതമാനം സീറ്റുകളിലേക്ക് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ എന്ന ഫീസുമായി മുന്നോട്ടുപോകാമെന്ന് നേരത്തേ ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഒന്നാം അലോട്ട്മെൻറിൽ സ്വാശ്രയ കോളജുകളിലേക്ക് കൂടി അലോട്ട്മെൻറ് നടത്താൻ സർക്കാർ ശ്രമിച്ചതുമില്ല. കോടതി വിധിയിലൂടെയുള്ള തിരിച്ചടിക്ക് ഇതും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഈ വര്‍ഷം മാനേജ്മെൻറുകളുമായി ധാരണയിലെത്താന്‍ ഉണ്ടായിരുന്ന അധികസമയം സര്‍ക്കാര്‍ വിനിയോഗിച്ചതുമില്ല. സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധികളുടെ അടിസ്ഥാനത്തില്‍ ഈ മാസം എട്ടുമുതല്‍ 19 വരെയാണ് അലോട്ട്മെൻറിന് മെഡിക്കല്‍ കൗണ്‍സിൽ സമയം അനുവദിച്ചിട്ടുള്ളത്. അതനുസരിച്ചാണ് 18ന് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ അലോട്ട്മെൻറ് നിശ്ചയിച്ചത്. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശനസമയം നീട്ടിക്കിട്ടുമോ എന്നകാര്യം അധികൃതര്‍ ആരായുന്നുണ്ട്. അതേസമയം, കോടതികളുടേത് അന്തിമ വിധിയല്ലാത്തതിനാല് അപ്പീല്‍ നൽകുന്നകാര്യവും സര്‍ക്കാറിന് തീരുമാനിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.