തിരുവനന്തപുരം: ബോണ്ട് വ്യവസ്ഥയിൽ കഴിഞ്ഞ വർഷം ഇൗടാക്കിയ ഫീസിൽ സ്വാശ്രയ മെഡിക്കൽ പ്രവേശന നടപടികളുമായി സർക്കാർ മുന്നോട്ട്. സർക്കാർ നിർദേശത്തെ തുടർന്ന് മെഡിക്ക ൽ, ഡെൻറൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനമിറക്കാൻ പ്രവേശന പരീക്ഷ ക മീഷണർ തീരുമാനിച്ചു. കഴിഞ്ഞ വർഷം പ്രവേശന സമയത്ത് ഇൗടാക്കിയ ഫീസിന് പുറമെ ഫീസ് നി ർണയ സമിതി നിശ്ചയിക്കുന്ന ഫീസ് നൽകാൻ തയാറാണെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങാനുമാണ് സർക്കാർ നിർദേശം. എന്നാൽ, ഫീസ് നിര്‍ണയിക്കാതെ മെഡിക്കല്‍ പ്രേവശനനടപടികള് ആരംഭിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ സ്വാശ്രയ മാനേജ്മെൻറുകൾ തീരുമാനിച്ചു.
ഓരോ കോളജിനും വരവ്-ചെലവിനനുസരിച്ച് അഞ്ചര ലക്ഷം മുതൽ ആറര ലക്ഷം രൂപവരെയാണ് കഴിഞ്ഞ വര്‍ഷം ഫീസായി നിശ്ചയിച്ചത്. ഇത് റദ്ദാക്കിയ ഹൈകോടതി, പുനർനിർണയിക്കാൻ ഫീസ് നിർണയ സമിതിയോട് നിർദേശിച്ചു. പുനർനിർണയം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ബോണ്ട് വ്യവസ്ഥയിൽ പ്രവേശനത്തിന് സർക്കാർ തീരുമാനം. ഇത്തവണ അന്തിമ ഫീസ് ഘടന നിശ്ചയിക്കാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും കോളജ് തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കും. മാനേജ്മെൻറുകള്‍ 12 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് ഇക്കുറി ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളത്ത് അമൃത മെഡിക്കല്‍ കോളജ് 18 ലക്ഷമാണ് വാര്‍ഷിക ട്യൂഷന് ഫീസ് ഈടാക്കുന്നതെന്നും ഇതിെൻറ പകുതിയെങ്കിലും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് അസോസിയേഷന് നിലപാട്. കോടതി വിധിപ്രകാരം ഫെബ്രുവരിയില്‍ത്തന്നെ പ്രോസ്പെക്ടസ് അംഗീകരിച്ച് ഫീസ് നിര്ണയിച്ചുനൽകേണ്ടിയിരുന്നതാണെന്നും സര്‍ക്കാര്‍ നടത്തിയത് കോടതിവിധിയുടെ ലംഘനമാണെന്നും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെൻറ് അസോസിയേഷന് സെക്രട്ടറി വി. അനില്‍കുമാർ പറയുന്നു. തിങ്കളാഴ്ചതന്നെ കോടതിയെ സമീപിക്കാനാണ് അസോസിയേഷന് തീരുമാനം.
ഫീസ് നിര്‍ണയിക്കാതെ പ്രവേശനം നടത്താനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെൻറ് ഫെഡറേഷനും പറയുന്നു. സർക്കാർ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്നും മാനേജ്മെൻറ് പ്രതിനിധികള്‍ പറഞ്ഞു. സമ്മർദത്തിലാക്കി പ്രവേശന നടപടികൾ നീട്ടിക്കൊണ്ടുപോകലാണ് മാനേജ്മെൻറ് അസോസിയേഷെൻറ നീക്കത്തിന് പിന്നിലെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. നിശ്ചിത സമയത്ത് പ്രവേശനം പൂർത്തിയായില്ലെങ്കിൽ അവശേഷിക്കുന്ന സീറ്റുകൾ മാനേജ്മെൻറുകൾക്ക് വിട്ടുകൊടുക്കണമെന്ന വ്യവസ്ഥ തങ്ങൾക്ക് അനുകൂലമായി മാറുമെന്നും ഇവർ കരുതുന്നു.
പ്രവേശന നടപടികള്‍ തുടങ്ങുന്നതിനൊപ്പം മാനേജ്മെൻറുകളുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് നിശ്ചയിച്ചിരുന്ന ചര്‍ച്ച ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവേശന നടപടികള്‍ക്കിടെ ആരോഗ്യസെക്രട്ടറി വിദേശത്ത് പോയതും നടപടികള്‍ വൈകാൻ കാരണമായതായി പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.