കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് കുടുംബശ്രീ മാതൃകയിൽ സ്വയം സഹായസംഘം തുടങ്ങുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. സാമൂഹിക നീതി വകുപ്പിൽ പ്രഥമ പരിഗണന ഭിന്നശേഷിക്കാർക്കാണെന്നും മലപ്പുറത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള നദ്വത്തുൽ മുജാഹിദീന്റെ ‘റിവാഡ് ഫൗണ്ടേഷൻ’ സംഘടിപ്പിച്ച ‘ഇൻക്ലൂഡ്’ അഖില കേരള ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാർ പദ്ധതികൾ അവകാശികളിലെത്തിക്കുന്നതിൽ സന്നദ്ധ സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതിനെ അഭിനന്ദിച്ച മന്ത്രി ഇത് തുടരണമെന്നും ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായി. റിവാഡ് ഫൗണ്ടേഷൻ പ്രസിഡന്റ് ഷബീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ശുഹൈബ് പറമ്പിൽപീടിക സ്വാഗതവും ശരീഫ് മാസ്റ്റർ കമ്പിളി പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.